'ഔറേലിയ ചാന്‍ സുക്കര്‍ബര്‍ഗ്, നീ ഒരു അനുഗ്രമാണ്'; മകളുടെ ചിത്രം പങ്കുവച്ച് മാര്‍ക്ക് സുക്കര്‍ബര്‍ഗ്

Published : Mar 25, 2023, 11:53 AM IST
'ഔറേലിയ ചാന്‍ സുക്കര്‍ബര്‍ഗ്, നീ ഒരു അനുഗ്രമാണ്'; മകളുടെ ചിത്രം പങ്കുവച്ച് മാര്‍ക്ക് സുക്കര്‍ബര്‍ഗ്

Synopsis

‘ഈ ലോകത്തേക്ക് സ്വാഗതം, ഔറേലിയ ചാന്‍ സുക്കര്‍ബര്‍ഗ്, നീ ഒരനുഗ്രമാണ്’ എന്നാണ് മകളുടെ ചിത്രം പങ്കുവച്ചുകൊണ്ട് മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

വാഷിംഗ്ടണ്‍: ജീവിതത്തിലെ പുതിയ സന്തോഷം ലോകത്തോട് പങ്കുവച്ച് ഫേസ്ബുക്ക് സഹസ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. തനിക്കും ഭാര്യ പ്രിസില്ല ചാനിനും ഒരു മകള്‍ കൂടി ജനിച്ചിരിക്കുന്ന വാര്‍ത്തയാണ് സുക്കര്‍ബര്‍ഗ് സോഷ്യല്‍ മിഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ഔറേലിയ എന്നാണ് മൂന്നാമത്തെ പെണ്‍കുഞ്ഞിന്  പേരിട്ടിരിക്കുന്നത്. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമടക്കം  മാര്‍ക്ക് സുക്കര്‍ബര്‍ഗ് പുതിയ അതിഥിയുടെ ചിത്രം പങ്കുവച്ചിട്ടുണ്ട്.

‘ഈ ലോകത്തേക്ക് സ്വാഗതം, ഔറേലിയ ചാന്‍ സുക്കര്‍ബര്‍ഗ്, നീ ഒരനുഗ്രമാണ്’ എന്നാണ് മകളുടെ ചിത്രം പങ്കുവച്ചുകൊണ്ട് മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മെറ്റാ മേധാവി തന്റെ ഭാര്യ ഗർഭിണിയാണെന്ന വാർത്ത പുറത്തുവിട്ടത്.  "ഒത്തിരി സ്നേഹമുണ്ട്. മാക്‌സിനും ഓഗസ്റ്റിനും അടുത്ത വർഷം ഒരു പുതിയ കൂട്ടുകാരിയെ ലഭിക്കുമെന്ന വിവരം പങ്കിടുന്നതിൽ സന്തോഷമുണ്ട്" എന്നായിരുന്നു സുക്കര്‍ബര്‍ഗിന്‍റെ അന്നത്തെ കുറിപ്പ്.

2012ല്‍ ആണ് മാര്‍ക്ക് സുക്കര്‍ബര്‍ഗും പ്രിസില്ല ചാനും വിവാഹിതരാകുന്നത്. ഹാര്‍ഡ്വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ സുക്കര്‍ബര്‍ഗിന്റെ സഹപാഠിയായിരുന്നു പ്രിസില്ല.  ഇവര്‍ക്ക് മക്‌സിമ ചാന്‍ സുക്കര്‍ബര്‍ഗ് (7), ഓഗസ്റ്റ് ചാന്‍ സുക്കര്‍ബര്‍ഗ് (5) എന്നീ രണ്ട് പെണ്‍ മക്കള്‍ കൂടിയുണ്ട്. 

Read More :  നന്നായി സ്നേഹിക്കൂ; 'ബ്രേക്ക് അപ്' വിഷമിപ്പിക്കുന്ന കൗമാരക്കാരെ സഹായിക്കാൻ കാമ്പയിനുമായി ഈ രാജ്യം

PREV
Read more Articles on
click me!

Recommended Stories

പ്രതാപത്തിന്റെ നെറുകയിൽനിന്ന് പടുകുഴിയിലേക്ക്; പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് തകർന്നത് എങ്ങനെ?
പർവതാരോഹണത്തിനിടെ കാലാവസ്ഥ മോശമായി, കാമുകിയെ വഴിയിൽ ഉപേക്ഷിച്ച് കാമുകൻ, തണുത്ത് വിറച്ച് യുവതിക്ക് ദാരുണാന്ത്യം