
ന്യൂയോർക്ക്: ഭാര്യയുടെ പിറന്നാളാഘോഷത്തിനായി വൈറൽ ഡിസ്കോ വേഷത്തിൽ പാട്ടും നൃത്തവുമായി ലോകത്തിലെ രണ്ടാമത്തെ കോടീശ്വരനായ മാർക്ക് സക്കർബർഗ്. പ്രിസില്ല ചാന്റെ 40ാം ജന്മദിന ആഘോഷത്തിലാണ് 2025 ഗ്രാമിയിൽ ബെൻസൺ ജെയിംസ് ബൂണിന്റെ പ്രകടനത്തിലൂടെ വൈറലായ മിന്നും ജംപ്സ്യൂട്ടുമായി മാർക്ക് സുക്കർബർഗ് എത്തിയത്. പ്രസില്ലയുടെ പിറന്നാൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടിയായിരുന്നു സക്കർബർഗിന്റെ മിന്നും പ്രകടനം.
സക്കർബർഗ് തന്നെയാണ് ഇതിന്റെ വീഡിയോ പുറത്ത് വിട്ടത്. കറുത്ത നിറത്തിലുളള ടക്സിഡോ അണിഞ്ഞ് പരിപാടിയിലേക്ക് എത്തിയ സക്കർബർഗ് നിമിഷ നേരത്തിനുള്ളിലാണ് ജംപ്സ്യൂട്ടിലേക്ക് മാറിയത്. സർക്കർബർഗ് ആരാധകർ ദമ്പതികളുടെ പരസ്പര സ്നേഹത്തിന് സ്നേഹം വാരി വിതറുന്ന കാഴ്ചയാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങൾ. ഇത് ആദ്യമായല്ല ഭാര്യയോടുള്ള സ്നേഹം വലിയ രീതിയിൽ സക്കർബർഗ് പൊതുവിടത്തിൽ പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ വീടിന്റെ പിന്നിലായി പ്രസില്ലയുടെ പൂർണകായ പ്രതിമ സക്കർബർഗ് സ്ഥാപിച്ചിരുന്നു.
ഹാവാർഡിലെ പഠനകാലത്ത് പ്രസില്ലയുമായി പരിചയത്തിലായ സക്കർബർഗ് 12 വർഷങ്ങൾക്ക് മുൻപാണ് അവരെ വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ മൂന്ന് കുട്ടികളാണ് സക്കർബർഗ് പ്രസില്ല ദമ്പതികൾക്കുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം