
വാഷിംഗ്ടണ്‍: ഓണ്‍ലൈന്‍ ആപ്പിലൂടെ പരിചയപ്പെട്ട ദമ്പതികളെ വെടിവച്ചുകൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു. വാഷിംഗ്ടണിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെയാണ് കൊലപാതകം നടന്നത്. ദമ്പതികളുടെ റെഡ്മോണ്ടിലെ വസതിയിലെ കിടപ്പുമുറിയുടെ ജനാലയിലൂടെയാണ് യുവാവ് ഇവരെ വെടിവച്ച് വീഴ്ത്തിയത്. അതിക്രമം നടന്ന സമയത്ത് വീട്ടിലുണ്ടായിരുന്ന ദമ്പതികളുടെ അമ്മയ്ക്ക് നേരെ ആക്രമണം ഉണ്ടായിട്ടില്ല. റമീന്‍ ഖോഡകരമ്രീസെയ് എന്ന 38കാരനാണ് അക്രമം നടത്തിയത്.
ഇയാള്‍ക്കെതിരെ ദമ്പതികള്‍ നോ കോണ്‍ടാക്റ്റ് ഉത്തരവ് വാങ്ങിയിരുന്നു. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട ശേഷം ഇയാള്‍ ദമ്പതികളഎ ഏറെക്കാലമായി ശല്യം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് ദമ്പതികള്‍ പൊലീസ് സഹായം തേടിയത്. ഇവര്‍ സുഹൃത്തുക്കള്‍ ആയിരുന്നുവെന്നും നേരത്തെ റമീന്‍ ദമ്പതികള്‍ക്ക് സമ്മാനവുമായി വീട്ടിലെത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ മാസം ആദ്യമാണ് കൊല്ലപ്പെട്ട യുവതി റമീനെതിരെ പൊലീസിനെ സമീപിച്ചത്. ടെക്സാസില്‍ നിന്നുള്ള ട്രെക്ക് ഡ്രൈവറായ റമീന്‍റെ ശല്യം സഹിക്കാന്‍ കഴിയാതായതിന് പിന്നാലെയായിരുന്നു ഇത്. കൊല്ലപ്പെട്ട ദമ്പതികളുടെ പേരുവിവരം പൊലീസ് പുറത്ത് വിട്ടിട്ടില്ല. ചാറ്റ് ആപ്പിലെ പരിചയം ഇവരെ സുഹൃത്തുക്കളാക്കിയെന്നും പിന്നീട് റമീന്‍ ശല്യക്കാരനായെന്നുമാണ് സംഭവത്തേക്കുറിച്ച് പൊലീസ് അനുമാനം.
യുവതിയുടെ പോഡ്കാസ്റ്റിന്റെ സ്ഥിരം കേള്‍വിക്കാരനായിരുന്നു ഇയാള്‍. ഇത്തരത്തിലാണ് ഇവരില്‍ സൌഹൃദം ഉടലെടുത്തത്. ഒറു ദിവസം 100 ല്‍ അധികം തവണ വിളിച്ച് ശല്യം ചെയ്യുന്ന രീതിയിലേക്ക് ആരാധന മാറിയതിന് പിന്നാലെ യുവതി പൊലീസ് സഹായം തേടിയതാണ് പെട്ടന്നുള്ള പ്രകോപനത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. എന്നാല്‍ നോ കോണ്‍ടാക്റ്റ് ഓര്‍ഡര്‍ റമീന് നല്‍കാന്‍ ഇയാളെ കണ്ട് കിട്ടിയിരുന്നില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam