
ഷെജിയാങ്: കിഴക്കൻ ചൈനയിലെ തുറമുഖത്തെ ഞെട്ടിച്ച് തുറമുഖത്ത് കപ്പൽ പൊട്ടിത്തെറിച്ചു. വെള്ളിയാഴ്ചയാണ് ചൈനയിലെ കിഴക്കൻ മേഖലയിലെ ഷെജിയാങ് പ്രവിശ്യയിലെ നിംഗ്ബോ-ഷൗഷാൻ തുറമുഖത്താണ് നങ്കൂരമിട്ടിരുന്ന കപ്പൽ പൊട്ടിത്തെറിച്ചത്. കണ്ടെയ്നർ ഷിപ്പാണ് പൊട്ടിത്തെറിച്ചതെന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച പ്രാദേശിക സമയം 1.40ഓടെയാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സ്ഫോടനത്തേക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതായുമായാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അപകടകരമായ വസ്തുക്കൾ കൊണ്ടുവന്ന കണ്ടെയ്നർ കപ്പലാണ് പൊട്ടിത്തെറിച്ചത്. വലിയ പൊട്ടിത്തെറിക്ക് പിന്നാലെ അന്തരീക്ഷത്തിലേക്ക് വലിയ രീതിയിൽ പുക ഉയരുന്നതുമായ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഡോക്ക് ചെയ്തിരുന്ന കണ്ടെയ്നർ കപ്പലാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. ക്ലാസ് 5 വിഭാഗത്തിൽ ഉൾപ്പെടുന്ന അപകടകരമായ വസ്തുക്കളായിരുന്നു കപ്പലിലുണ്ടായിരുന്നതെന്നാണ് വിവരം.
തായ്വാനിൽ നിന്നുള്ള കപ്പലാണ് പൊട്ടിത്തെറിച്ചത്. യാംഗ് മിംഗ് മറീൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ കപ്പലാണ് പൊട്ടിത്തെറിച്ചത്. നിലവിൽ അഗ്നിബാധ നിയന്ത്രണ വിധേയമാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. പൊട്ടിത്തെറിക്ക് പിന്നാലെ തുറമുഖത്തിന് സമീപത്തുണ്ടായിരുന്ന കെട്ടിടങ്ങളിലെ ജനാലകൾ തകർന്നതായാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു മൈലിലേറെ ദൂരെ വരെ പൊട്ടിത്തെറിയുടെ പ്രകമ്പനങ്ങൾ എത്തിയതായാണ് ചൈനീസ് മാധ്യമങ്ങളുടെ റിപ്പോർട്ട്.
കപ്പലിൽ തീ പടർന്നതിന് പിന്നാലെയാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പുറത്ത് വരുന്ന വിവരം. ആയിരം അടി നീളവും 130 അടി വതിയും 81000 ടൺ ഭാരം വഹിക്കാൻ ശേഷിയുമുള്ള കാർഗോ കപ്പലാണ് പൊട്ടിച്ചിതറിയത്. ചൈനയിലെ ഏറ്റവും തിരക്കേറിയ തുറമുഖങ്ങളിലൊന്നാണ് പൊട്ടിത്തെറിയുണ്ടായിട്ടുള്ളത്. ഒരു ബില്യണിലേറെ കാർഗോ കപ്പലുകളാണ് ഓരോ വർഷവും ഈ തുറമുഖം കൈകാര്യം ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam