'ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക'; ബംഗ്ലാദേശില്‍ കൂറ്റന്‍ റാലി

By Web TeamFirst Published Oct 27, 2020, 4:02 PM IST
Highlights

ഏകദേശം 40000 ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തെന്ന് പൊലീസിനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
 

ധാക്ക: ഫ്രഞ്ച് പ്രസിഡന്റിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത കൂറ്റന്‍ റാലി. ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണിന്റെ കോലം കത്തിച്ചു. ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇസ്ലാമി ആന്ദോളന്‍ ബംഗ്ലാദേശ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. ഏകദേശം 40000 ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തെന്ന് പൊലീസിനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഫ്രഞ്ച് എംബസിക്ക് മുന്നിലാണ് മാര്‍ച്ച് അവസാനിച്ചത്. ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. 

മുസ്ലീങ്ങള്‍ക്കെതിരെയുള്ള പരാമര്‍ശത്തെ തുടര്‍ന്നാണ് മാക്രോണിനെതിരെ വിവിധ ഇസ്ലാമിക രാജ്യങ്ങള്‍  രംഗത്തെത്തിയത്. പാരിസില്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ ക്ലാസെടുക്കുന്നതിനിടെ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് തീവ്രവാദികള്‍ അധ്യാപകന്റെ തലയറുത്ത സംഭവത്തെ തുടര്‍ന്നായിരുന്നു മക്രോണിന്റെ പ്രസ്താവന. മക്രോണിന്റെ പ്രസ്താവനയെ അപലപിച്ച് പാകിസ്ഥാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. 

click me!