
ദില്ലി: ചൈനയിൽ എംബിബിഎസ് പ്രവേശനത്തിന് ശ്രമിക്കുന്നവർക്ക് മുന്നറിയിപ്പുമായി ദേശീയ മെഡിക്കൽ കമ്മീഷൻ. പ്രവേശനത്തിന് അപേക്ഷിക്കും മുൻപ് കൃത്യമായി അന്വേഷിക്കണമെന്ന് മെഡിക്കൽ കമ്മീഷൻ അറിയിച്ചു. കൊവിഡിനെ തുടർന്ന് ചൈനയിൽ യാത്ര നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണെന്നും ഇന്ത്യയിൽ നിന്നും പോയ പല വിദ്യാർത്ഥികൾക്കും മടങ്ങി വരാൻ കഴിയാതെ വന്നുവെന്നും മുന്നറിയിപ്പിൽ പറയുന്നു. ഓൺലൈൻ കോഴ്‌സുകൾക്ക് ഇന്ത്യയിൽ അംഗീകാരമുണ്ടാവില്ലെന്നും മെഡിക്കൽ കമ്മീഷൻ്റെ മുന്നറിയിപ്പിലുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam