
ജാലിസ്കോ: മെക്സിക്കോയിൽ 44 പേരുടെ മൃതദേഹങ്ങൾ കിണറ്റിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ജാലിസ്കോ സംസ്ഥാനത്തെ ഗ്വാഡലജാറ നഗരത്തിന് സമീപത്തുള്ള കിണറ്റിലാണ് 119 കറുത്ത ബാഗുകളിലായി മൃതദേഹങ്ങൾ കുഴിച്ചിട്ടിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് ദുർഗന്ധം രൂക്ഷമായതിനെ തുടർന്ന് പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മൃതദേഹങ്ങളിൽ ഭൂരിഭാഗവും വെട്ടിമാറ്റിയതിനാൽ ശരീരഭാഗങ്ങൾ പലതും തിരിച്ചറിയപ്പെടാതെ കിടക്കുകയാണ്. മൃതദേഹങ്ങൾ തിരിച്ചറിയാൻ കൂടുതൽ വിദഗ്ധരെ സ്ഥലത്തേക്ക് അയക്കണമെന്ന് പ്രാദേശിക സംഘടനകൾ ആവശ്യപ്പെട്ടു. മെക്സിക്കോയിലെ ഏറ്റവും അക്രമകാരികളായ മയക്കുമരുന്ന് സംഘം പ്രവർത്തിക്കുന്ന സ്ഥലമാണ് ജാലിസ്കോ. മയക്കുമരുന്ന് സംഘങ്ങൾ തമ്മിൽ നിരന്തരം ഇവിടെ ഏറ്റുമുട്ടലുണ്ടാകാറുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam