'പാലില്‍ തൊട്ടാല്‍ കൈ പൊള്ളും'; പാക്കിസ്ഥാനില്‍ വില പെട്രോളിനേക്കാള്‍ കൂടുതല്‍

Published : Sep 11, 2019, 10:40 AM IST
'പാലില്‍ തൊട്ടാല്‍ കൈ പൊള്ളും'; പാക്കിസ്ഥാനില്‍ വില പെട്രോളിനേക്കാള്‍ കൂടുതല്‍

Synopsis

ആവശ്യക്കാര്‍ വര്‍ധിച്ചതോടെയാണ് പാലിന് വില ഉയര്‍ത്തേണ്ടി വന്നതെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ പാലിന്‍റെ വിലയില്‍ വന്‍ വര്‍ധനവ്. മുഹറം ദിനത്തില്‍ പാക്കിസ്ഥാനിലെ കറാച്ചിയിലും സിന്ധ് പ്രവിശ്യയിലും പാലിന് ലിറ്ററിന് 140 രൂപ വരെയെത്തിയതായി പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇവിടെ പെട്രോളിന്‍റെ വില ലിറ്ററിന് 113 രൂപയും ഡീസലിന് 91 രൂപയുമാണ്.

പാക്കിസ്ഥാന്‍റെ മറ്റ് മേഖലകളില്‍ പാലിന്‍റെ വില 140 രൂപയിലും കൂടുതലാണ്. ആവശ്യക്കാര്‍ വര്‍ധിച്ചതോടെയാണ് പാലിന് വില ഉയര്‍ത്തേണ്ടി വന്നതെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. പാക്കിസ്ഥാന്‍റെ സാമ്പത്തിക തകര്‍ച്ചയും വിലവര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.   
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മോദി-ട്രംപ് കൂട്ടുകെട്ടിനോടുള്ള പുടിന്റെ വെല്ലുവിളിയോ? സുരക്ഷാ വിഷയങ്ങളിലടക്കം പാകിസ്ഥാന് പിന്തുണ വാഗ്ദാനം ചെയ്ത് പുടിൻ
ഉടഞ്ഞുചിതറുന്ന ചില്ലുകൊട്ടാരങ്ങൾ | Jeffrey Epstein documents | Lokajalakam 8 February 2026