പാകിസ്താന് ചൈന നൽകുന്ന സൈനിക പിന്തുണ ഇന്ത്യയുടെ സുരക്ഷാ ആശങ്കകൾ വർധിപ്പിക്കുന്നതായി യു.എസ് റിപ്പോർട്ട്. ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനയുടെ സാന്നിധ്യവും ഇരട്ടയുദ്ധ ഭീഷണിയും ഇന്ത്യയ്ക്ക് വെല്ലുവിളിയാകുന്നു.
ന്യൂഡൽഹി: പാകിസ്താന് ചൈന നൽകുന്ന സൈനിക പിന്തുണ ഇന്ത്യയുടെ സുരക്ഷാ ആശങ്കകൾ വർധിപ്പിക്കുന്നതായി യു.എസ് – ചൈന സാമ്പത്തിക, സുരക്ഷാ അവലോകന കമ്മീഷന്റെ റിപ്പോർട്ട്. ഇന്ത്യയെ സമ്മർദത്തിലാക്കാൻ ചൈന സൈനിക, സാമ്പത്തിക, സമുദ്രസുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ നീക്കങ്ങൾ നടത്തുന്നതായാണ് റിപ്പോർട്ടിലെ പ്രധാന വിലയിരുത്തൽ.
2025-ലെ ഇന്ത്യ–പാക് സംഘർഷം ചൈനയുടെ ഈ തന്ത്രത്തിന്റെ ഉദാഹരണമായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നേരിട്ട് യുദ്ധത്തിൽ ഇടപെടാതെ തന്നെ പ്രതിസന്ധി ഘട്ടങ്ങളിൽ പാകിസ്താന് കരുത്തുപകരാൻ ചൈനയ്ക്ക് കഴിയുമെന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നു.
ഇരട്ടയുദ്ധ ഭീഷണിയും ഇന്ത്യൻ മഹാസമുദ്രത്തിലെ സാന്നിധ്യവും
ചൈന–പാക് സൈനിക സഹകരണം ഇന്ത്യയുടെ ഇരട്ടയുദ്ധ സാധ്യത സംബന്ധിച്ച ആശങ്ക ശക്തമാക്കുന്നതായി റിപ്പോർട്ട് പറയുന്നു. കൂടാതെ, ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ നാവിക, നിരീക്ഷണ സാന്നിധ്യം വർധിക്കുന്നത് ഇന്ത്യയുടെ പരമ്പരാഗത തന്ത്രപ്രധാന മേധാവിത്വത്തിന് വലിയ വെല്ലുവിളിയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, റിപ്പോർട്ടിലെ പരാമർശങ്ങളോട് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ന്യൂഡൽഹി: പാകിസ്താന് ചൈന നൽകുന്ന സൈനിക പിന്തുണ ഇന്ത്യയുടെ സുരക്ഷാ ആശങ്കകൾ വർധിപ്പിക്കുന്നതായി യു.എസ് – ചൈന സാമ്പത്തിക, സുരക്ഷാ അവലോകന കമ്മീഷന്റെ റിപ്പോർട്ട്. ഇന്ത്യയെ സമ്മർദത്തിലാക്കാൻ ചൈന സൈനിക, സാമ്പത്തിക, സമുദ്രസുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ നീക്കങ്ങൾ നടത്തുന്നതായാണ് റിപ്പോർട്ടിലെ പ്രധാന വിലയിരുത്തൽ.
2025-ലെ ഇന്ത്യ–പാക് സംഘർഷം ചൈനയുടെ ഈ തന്ത്രത്തിന്റെ ഉദാഹരണമായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നേരിട്ട് യുദ്ധത്തിൽ ഇടപെടാതെ തന്നെ പ്രതിസന്ധി ഘട്ടങ്ങളിൽ പാകിസ്താന് കരുത്തുപകരാൻ ചൈനയ്ക്ക് കഴിയുമെന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നു.
ഇരട്ടയുദ്ധ ഭീഷണിയും ഇന്ത്യൻ മഹാസമുദ്രത്തിലെ സാന്നിധ്യവും
ചൈന–പാക് സൈനിക സഹകരണം ഇന്ത്യയുടെ ഇരട്ടയുദ്ധ സാധ്യത സംബന്ധിച്ച ആശങ്ക ശക്തമാക്കുന്നതായി റിപ്പോർട്ട് പറയുന്നു. കൂടാതെ, ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ നാവിക, നിരീക്ഷണ സാന്നിധ്യം വർധിക്കുന്നത് ഇന്ത്യയുടെ പരമ്പരാഗത തന്ത്രപ്രധാന മേധാവിത്വത്തിന് വലിയ വെല്ലുവിളിയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, റിപ്പോർട്ടിലെ പരാമർശങ്ങളോട് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല
















