ഇന്തോനേഷ്യയില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 19 വയസാക്കി

By Web TeamFirst Published Sep 18, 2019, 1:42 PM IST
Highlights

നേരത്തെ ആണ്‍കുട്ടികള്‍ക്ക് 19 വയസും പെണ്‍കുട്ടികള്‍ക്ക് 16 വയസുമായിരുന്നു ഇന്തോനേഷ്യയിലെ വിവാഹ പ്രായം. 

ജക്കാര്‍ത്ത: ഏഷ്യന്‍ രാജ്യമായ ഇന്തോനേഷ്യയില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 19 വയസാക്കി. നേരത്തെ ഇത് 16 വയസായിരുന്നു. ഇത് സംബന്ധിച്ച ബില്ല് ഇന്തോനേഷ്യന്‍ പാര്‍ലമെന്‍റ് ഏകപക്ഷീയമായി പാസാക്കിയെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഇന്തോനേഷ്യന്‍ പാര്‍ലമെന്‍റ് വെബ് സൈറ്റും പുറത്തുവിട്ടിട്ടുണ്ട്.

നേരത്തെ ആണ്‍കുട്ടികള്‍ക്ക് 19 വയസും പെണ്‍കുട്ടികള്‍ക്ക് 16 വയസുമായിരുന്നു ഇന്തോനേഷ്യയിലെ വിവാഹ പ്രായം. വിവാഹപ്രായം സംബന്ധിച്ച്  ഗേള്‍സ് നോട്ട് ബ്രൈഡ് പോലുള്ള ആഗോള പാര്‍ട്ണര്‍ഷിപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൂടിയാണ് പുതിയ നിയമനിര്‍മ്മാണത്തിലേക്ക് നയിച്ചത്. 

യൂണിസെഫിന്‍റെ കണക്ക് പ്രകാരം ഇന്തോനേഷ്യയിലെ പ്രായപൂര്‍ത്തിയാകാത്ത 14 ശതമാനം സ്ത്രീകള്‍ വിവാഹിതരാകുന്നു എന്നാണ്. ഇതില്‍ തന്നെ ഒരു ശതമാനം 15 വയസ് പൂര്‍ത്തിയാകും മുന്‍പാണ് വിവാഹിതരാകുന്നത്. വിവാഹപ്രായം കൂട്ടിയെങ്കിലും ഈ നിയമം പൂര്‍ണ്ണമായി പ്രബല്യത്തില്‍ വരാന്‍ മൂന്ന് വര്‍ഷമെടുക്കും.

click me!