'വിമാന ടിക്കറ്റ് നിരക്ക് ന്യായമായ നിലയിൽ, കൂടുത‌‌ല്‍ സർവ്വീസുകളും ഏർപ്പെടുത്തും'; വിമാന സര്‍വ്വീസില്‍ വ്യക്തത വരുത്തി കേന്ദ്ര വ്യോമയാന മന്ത്രി

Published : Sep 10, 2025, 09:40 PM IST
'വിമാന ടിക്കറ്റ് നിരക്ക് ന്യായമായ നിലയിൽ, കൂടുത‌‌ല്‍ സർവ്വീസുകളും ഏർപ്പെടുത്തും'; വിമാന സര്‍വ്വീസില്‍ വ്യക്തത വരുത്തി കേന്ദ്ര വ്യോമയാന മന്ത്രി

Synopsis

നേപ്പാളിലേക്ക് കൂടുതൽ വിമാനങ്ങൾ സർവീസ് നടത്താൻ ഏർപ്പാടാക്കിയെന്ന് കേന്ദ്ര വ്യോമയാന മന്ത്രി 

കാഠ്മണ്ഡു: നേപ്പാളിലേക്ക് കൂടുതൽ വിമാനങ്ങൾ സർവീസ് നടത്താൻ ഏർപ്പാടാക്കിയെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാംമോഹൻ നായിഡു. എയർ ഇന്ത്യയുമായും ഇൻഡി​ഗോയുമായി ചേർന്ന് അടുത്ത ദിവസങ്ങളിലും കൂടുതൽ വിമാനങ്ങൾ സജ്ജമാക്കിയതായാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ ഷെഡ്യൂൾ ചെയ്ത സർവീസുകൾ നാളെ പുനരാരംഭിക്കും. നേപ്പാളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ന്യായമായ നിലയിൽ നിർത്താനും നിർദേശിച്ചെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.

നേപ്പാളില്‍ ഇന്ത്യയില്‍ നിന്നുള്ള നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. നേപ്പാളിലെ പൊഖ്റയിൽ വിനോദ സഞ്ചാരത്തിനായി എത്തിയ പ്രായമായവർ അടക്കമുള്ളവർ കുടുങ്ങി കിടക്കുകയാണ്. നേപ്പാളില്‍ നടന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായി അനിഷ്ടസംഭവങ്ങൾ അരങ്ങേറിയതിന് സമീപത്തായിട്ടാണ് ഇവർ താമസിക്കുന്നത്. അവർ വീണ്ടും അവിടെ തുടരുന്നത് അതീവ ദുഷ്കരമാണെന്നും ഇവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യർത്ഥിച്ചു.

കുടുങ്ങി കിടക്കുന്നവരെ അടിയന്തിരമായി സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനും യാത്രാ സൗകര്യം ഏർപ്പെടുത്തുന്നതിനും ഇടപെടണം. വിനോദ സഞ്ചാരികളെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സർക്കാരിന് കേരളത്തിന്‍റെ എല്ലാ പിന്തുണയും സഹകരണവും ഉണ്ടാവുമെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

ഇന്ത്യ മുന്നറിയിപ്പ് നൽകി

നേപ്പാളിൽ 400-ൽ അധികം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. നേപ്പാളിലെ വിമാനത്താവളങ്ങൾ അടച്ചതിനെ തുടർന്ന് ചിലരെ ഉത്തർപ്രദേശിലെ സോനൗലിയിലുള്ള ഇന്ത്യ-നേപ്പാൾ അതിർത്തി വഴി തിരിച്ചെത്തിച്ചു. ഡാർജിലിംഗിലെ പാനിറ്റങ്കി അതിർത്തി കടന്നും ചിലർ ഇന്ത്യയിൽ തിരിച്ചെത്തി. ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവരാൻ ഒരു പ്രത്യേക വിമാനം അയക്കുമെന്നും സർക്കാർ അറിയിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത്, നേപ്പാളിലുള്ള ഇന്ത്യക്കാർ യാത്ര ചെയ്യുന്നത് മാറ്റിവെക്കണമെന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. "നിലവിൽ നേപ്പാളിലുള്ള ഇന്ത്യൻ പൗരന്മാർ അവരുടെ താമസസ്ഥലങ്ങളിൽ അഭയം തേടാനും, പുറത്ത് പോകുന്നത് ഒഴിവാക്കാനും, എല്ലാ മുൻകരുതലുകളും എടുക്കാനും നിർദ്ദേശിക്കുന്നു," എന്നും എംബസി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

8 യൂറോപ്യൻ രാജ്യങ്ങൾക്ക് മേല്‍ അധിക തീരുവ ചുമത്തുന്നതില്‍ നിന്ന് പിന്മാറി ട്രംപ്; മനംമാറ്റം നാറ്റോ സെക്രട്ടറി ജനറലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം
മോദിയോട് ഏറെ ബഹുമാനമെന്ന് ട്രംപ്; ലോക വേദിയിൽ വീണ്ടും ഇന്ത്യ തള്ളിയ വിഷയം ഉന്നയിച്ചു; വ്യാപാര കരാർ വൈകില്ലെന്നും പ്രതികരണം