'മൂന്ന് വെടിയുണ്ടകള്‍, ശരീരം വെട്ടിനുറുക്കി'; കാണാതായ ക്രിപ്‌റ്റോ കോടീശ്വരന്‍റെ മൃതദേഹം ചുവന്ന സ്യൂട്ട്‌കേസിൽ

Published : Jul 29, 2023, 09:13 AM IST
'മൂന്ന് വെടിയുണ്ടകള്‍, ശരീരം വെട്ടിനുറുക്കി'; കാണാതായ ക്രിപ്‌റ്റോ കോടീശ്വരന്‍റെ മൃതദേഹം ചുവന്ന സ്യൂട്ട്‌കേസിൽ

Synopsis

പൊലീസ് പരിശോധനയിലാണ് സ്യൂട്ട് കേസിനുള്ളിൽ വെട്ടിനുറുക്കിയ അൽഗാബയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അൽഗാബയുടെ ശരീരത്തിൽ നിന്നും മൂന്ന് വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്.

ബ്യൂണസ് ഐറിസ്: ഒരാഴ്ചയായി കാണാതായ അർജന്‍റീനൻ ക്രിപ്റ്റോ കോടീശ്വരനും ഇൻഫ്ലുവൻസറുമായ  ഫെർണാണ്ടോ പെരസ് അൽഗാബയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ചയായാണ് അൽഗാബയുടെ മൃതദേഹം വെട്ടിനുറുക്കി സ്യൂട്ട് കേസിനുള്ളിലാക്കിയ നിലയിൽ കണ്ടെത്തിയത്. അർജന്റീനിയൻ തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ ഒരു തെരുവിലാണ് അൽഗാബയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ജൂലൈയ് 19നാണ് അൽഗാബയെ കാണാതായത്.

 ബ്യൂണസ് ഐറിസിലെ തെരുവിനടുത്തുള്ള അരുവിക്ക് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് ഉപേക്ഷിക്കപ്പെട്ട ചുവന്ന സ്യൂട്ട്കേസ് കണ്ടെത്തിയത്. കുട്ടികള്‍ വിവരം രക്ഷിതാക്കളെ അറിയിച്ചു. തുടർന്ന് പ്രദേശവാസികളെത്തി വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് പരിശോധനയിലാണ് സ്യൂട്ട് കേസിനുള്ളിൽ വെട്ടിനുറുക്കിയ അൽഗാബയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അൽഗാബയുടെ ശരീരത്തിൽ നിന്നും മൂന്ന് വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്. ക്രിപ്റ്റോ കോടീശ്വരനെ വെടിവെച്ച് കൊലപ്പെടുത്തിയതിന് ശേഷം വെട്ടി കഷ്ണങ്ങളാക്കി ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

സ്യൂട്ട്കേസിൽ നിന്നും അൽഗാബയുടെ കാലുകളും കൈത്തണ്ടകളുമാണ് കണ്ടെത്തിയത്. പൊലീസ് പ്രദേശത്ത് നടത്തിയ പരിശോധനയിൽ ഇയാളുടെ ഒരു കൈ സമീപത്തെ തോട്ടിൽ നിന്നും കണ്ടെത്തി. ബുധനാഴ്ച്ച പൊലീസ് നടത്തിയ തെരച്ചിൽ കാണാതായ തലയും ശരീരഭാഗവും കണ്ടെത്തി.വിരലടയാളങ്ങളും ശരീരഭാഗങ്ങളിലെ ടാറ്റൂകളുമാണ് അൽഗാബയെ തിരിച്ചറിയാൻ സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു. അതേസമയം പ്രൊഫഷണൽ കൊലയാളികള്‍ വെട്ടിമുറിച്ചത് പോലെയായിരുന്നു ശരീരഭാഗങ്ങളെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.  പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. മൃതദേഹം വെട്ടിമുറിക്കുന്നതിന് മുമ്പ് അൽഗാബയ്ക്ക് മൂന്ന് തവണ വെടിയേറ്റിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാമടക്കമുള്ല സമൂഹമാധ്യമങ്ങളിൽ  ഏകദേശം ഒരു ദശലക്ഷത്തോളം ഫോളോവേഴ്‌സുള്ള ഇൻഫ്ലുവൻസർ ആയിരുന്നു കൊല്ലപ്പെട്ട ഫെർണാണ്ടോ പെരസ് അൽഗാബ.ക്രിപ്റ്റോ കറൻസി വ്യാപാരത്തിലൂടെയാണ് അൽഗാബ കോടീശ്വരനായത്. ആ‍ഡംബര വാഹനങ്ങൾ വാടകയ്ക്കു നൽകിയും പണം സമ്പാദിച്ച അൽഗാബ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. വാടകയ്ക്കെടുത്ത അപ്പാർട്മെന്റിൽ താമസിച്ചിരുന്ന അൽഗാബ, ജൂലൈ19ന് കെട്ടിടം ഒഴിയേണ്ടതായിരുന്നു. എന്നാൽ താക്കോലുമായി എത്താഞ്ഞതോടെ ഉടമ അപ്പാർട്ട്മെന്‍റിലെത്തിയപ്പോള്‍ വാതിൽ പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് ഉടമ പൊലീസിസിൽ വിവരമറിയിച്ചു. ഇതോടെയാണ് ക്രിപ്റ്റോ കോടീശ്വരനെ കാണാനില്ലെന്ന വിവരം പുറം ലോകം അറിയിരുന്നത്. ഒടുവിൽ കാണാതായി ഒരാഴ്ചക്ക് ശേഷമാണ്  അൽഗാബയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.

Read More : അതിർത്തി കടന്ന് പ്രണയം; സ്നാപ് ചാറ്റിൽ പരിചയപ്പെട്ട കാമുകനെ തേടി ചൈനീസ് യുവതി പാകിസ്ഥാനിലെത്തി

PREV
Read more Articles on
click me!

Recommended Stories

പശ്ചിമാഫ്രിക്കൻ രാജ്യമായ ബെനിനിൽ പട്ടാള അട്ടിമറി, പ്രസിഡന്‍റിനെ പുറത്താക്കി, കലാപം തടഞ്ഞതായി സർക്കാർ
'ഭാര്യ ഉഷയെയും മക്കളെയും ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുമോ?' കുടിയേറ്റ വിരുദ്ധ പരാമർശം നടത്തിയ ജെ ഡി വാൻസിന് ചുട്ടമറുപടി