അപ്പാര്‍ട്ട്മെന്‍റില്‍ നിന്നും നഗ്നയായി താഴേക്ക് വീണ് മോഡല്‍ മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്

Published : Nov 28, 2019, 12:38 PM ISTUpdated : Nov 28, 2019, 12:46 PM IST
അപ്പാര്‍ട്ട്മെന്‍റില്‍ നിന്നും നഗ്നയായി താഴേക്ക് വീണ് മോഡല്‍ മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്

Synopsis

അപ്പാര്‍ട്മെന്‍റിന്‍റെ 20-ാം നിലയില്‍ നിന്ന് നഗ്നയായി വീണ് മോഡല്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ് 

ക്വാലാലംപുര്‍: അപ്പാര്‍ട്മെന്‍റിന് മുകളില്‍ നിന്നും നഗ്നയായി താഴേക്ക് വീണ് ഡച്ച് മോഡല്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്. മോഡലിനെ ലഹരിക്കടിമകളായ ദമ്പതികള്‍ ചേര്‍ന്ന്  ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നെന്ന് മലേഷ്യന്‍ പൊലീസ് പറഞ്ഞു. ഇവാന സ്മിത്താണ് കൊല്ലപ്പെട്ടത്. 

2017 ഡിസംബറിലാണ് ക്വാലാലംപുരിലെ അപ്പാര്‍ട്മെന്‍റിന്‍റെ 20 -ാം നിലയില്‍ നിന്നും താഴേക്ക് വീണ് ഇവാന സ്മിത്ത് കൊല്ലപ്പെടുന്നത്. മുകളില്‍ നിന്നും വീണ ഇവാന അപ്പാര്‍ട്മെന്‍റിന്‍റെ ആറാമത്തെ നിലയിലേക്ക് പതിക്കുകയായിരുന്നു. അമേരിക്കന്‍ വംശജനായ 18- കാരന്‍ സ്മിത്തും ഇയാളുടെ ഭാര്യയും അമിതമായി ലഹരി ഉപയോഗിച്ച ശേഷം മോഡലിനെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

അപകടമരണമാണെന്നാണ് ആദ്യം പൊലീസ് കരുതിയിരുന്നത്. എന്നാല്‍ ഇവാന താഴേക്ക് വീഴുന്നതിന് മുമ്പ് ബലപ്രയോഗം ഉണ്ടായതിന് തെളിവുകള്‍ ഉണ്ടായിരുന്നെന്ന് പൊലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് വിശദമായ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. കേസിലുള്‍പ്പെട്ട ദമ്പതികള്‍ രാജ്യം വിട്ടതായാണ് സൂചന. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും
ഇറാന് 10 വർഷത്തേക്കുള്ള തുക വാഗ്ദാനം ചെയ്തു, വലിയ വെളിപ്പെടുത്തലുമായി അമേരിക്ക; പക്ഷേ ചർച്ചകൾ പരാജയപ്പെട്ടെന്ന് സ്റ്റീവ് വിറ്റ്‌കോഫ്