'പഹൽ​ഗാം ഭീകരാക്രമണം മാനവരാശിക്കാകെ എതിരായ ആക്രമണം, ഇന്ത്യക്കൊപ്പം നിന്ന രാജ്യങ്ങൾക്ക് നന്ദി': മോദി

Published : Jul 06, 2025, 10:59 PM ISTUpdated : Jul 06, 2025, 11:21 PM IST
Narendra Modi in Brics Summit

Synopsis

പഹൽഗാം ഭീകരാക്രമണം മാനവരാശിക്കാകെ എതിരായ ആക്രമണം ആയിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

റിയോ ഡ‍ി ജനീറ: പഹൽഗാം ഭീകരാക്രമണം മാനവരാശിക്കാകെ എതിരായ ആക്രമണം ആയിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ കൂടെ നിന്ന എല്ലാ രാജ്യങ്ങൾക്കും നന്ദി എന്നും മോദി പറഞ്ഞു. ഭീകരാക്രമണത്തോടുള്ള നിലപാട് സൗകര്യം അനുസരിച്ചാകരുതെന്നും എവിടെ നടന്നു എന്നത് നോക്കി നയം സ്വീകരിച്ചാൽ അത് മാനവരാശിക്കെതിരാകും എന്നും മോദി ബ്രിക്സ് ഉച്ചകോടിയിൽ പറഞ്ഞു. 

ഭീകരരെ പിന്തുണയ്ക്കുന്നവരെയും ഇരകളെയും ഒരേപോലെ കാണരുത്. ഭീകരതയെ ഗൗരവത്തോടെ നേരിടുന്നില്ലെന്ന സന്ദേശം പാടില്ലെന്ന് ബ്രിക്സിനോട് മോദി വിശദമാക്കി. ഗാസയിലെ മാനുഷിക സ്ഥിതി ആശങ്കാജനകമെന്നും സമാധാനം എത്രയും വേഗം പുനസ്ഥാപിക്കണമെന്നും പറഞ്ഞ പ്രധാനമന്ത്രി ഇന്ത്യ യുദ്ധങ്ങൾക്കെതിരെന്നും ചൂണ്ടിക്കാട്ടി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പാക് മിസൈലുകൾ അധികം അകലെയല്ലെന്ന് ഓർമ വേണം': ബംഗ്ലാദേശിനെ പിന്തുണച്ച് ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക് നേതാവ്
എപ്സ്റ്റീൻ ഫയലിൽ ട്രംപിനെതിരെ ഗുരുതര പരാമർശം; യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാമർശം തള്ളി യുഎസ് നീതിന്യായ വകുപ്പ്