
റിയോ ഡി ജനീറ: പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കുന്ന പരാമർശം ബ്രിക്സ് സംയുക്ത പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തണം എന്ന നിലപാട് കടുപ്പിച്ച് ഇന്ത്യ. ഭീകരവാദത്തിന് പിന്തുണ നൽകുന്നവർക്കെതിരെ പ്രമേയം കർശന താക്കീത് നൽകണമെന്നും ഇന്ത്യ നിർദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പങ്കെടുക്കുന്ന ബ്രിക്സ് ഉച്ചകോടി അൽപസമയത്തിനകം ബ്രസീലിലെ റിയോ ഡെ ജനേറയിൽ തുടങ്ങും. പഹൽഗാം ആക്രമണം പ്രമേയത്തിൽ പരാമർശിക്കുന്നതിനെ ചൈന എതിർക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഇന്ത്യ ഇക്കാര്യത്തിൽ ശക്തമായ നിലപാട് അറിയിച്ചിരിക്കുന്നത്.
ഇറാൻ കൂടി അംഗമായ ബ്രിക്സ്, ഇസ്രയേൽ ഇറാൻ സംഘർഷത്തിൽ എന്തു നിലപാട് സ്വീകരിക്കും എന്നതും അറിയേണ്ടതുണ്ട്. അംഗരാജ്യങ്ങൾ മാത്രം പങ്കെടുക്കുന്ന യോഗമാകും ആദ്യം നടക്കുക. ഇന്ത്യൻ സമയം രാത്രി പത്തരയ്ക്ക് ബ്രിക്സ് രാഷ്ട്രത്തലവൻമാരുടെ സംയുക്ത പ്രഖ്യാപനം വരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam