നാലാമത്തെ കുഞ്ഞ് പിറന്നു; ജെഡി വാൻസിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

Published : Aug 09, 2026, 11:25 AM IST
modi Jd vance

Synopsis

യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിന് നാലാമത്തെ കുഞ്ഞ് പിറന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. മകന് അലക് നീൽ വാൻസ് എന്ന് പേരിട്ടു. സംഭാഷണത്തിനിടെ ഇന്ത്യ-യുഎസ് നയതന്ത്ര പങ്കാളിത്തവും ചർച്ചയായി.

ന്യൂഡൽഹി: യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാൻസിനും ഭാര്യയും യുഎസ് സെക്കൻഡ് ലേഡിയുമായ ഉഷ വാൻസിനും നാലാമത്തെ കുഞ്ഞ് പിറന്നതിൽ അഭിനന്ദനം അറിയിക്കാനാണ് മോദി വിളിച്ചത്. ഔദ്യോഗിക ചർച്ചകൾക്കപ്പുറം ഇരുനേതാക്കളും തമ്മിലുള്ള സൗഹൃദത്തിന്റെ ഭാഗമായിട്ടായിരുന്നു സംഭാഷണം. വാൻസ് ദമ്പതികൾക്ക് പിറന്നത് ആൺകുഞ്ഞാണ്. അലക് നീൽ വാൻസ് എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. ഈ സന്തോഷത്തിൽ പങ്കുചേർന്ന പ്രധാനമന്ത്രി, വാൻസിനും കുടുംബത്തിനും ആശംസകൾ നേർന്നു.

നയതന്ത്രവും സൗഹൃദവും

അഭിനന്ദനം അറിയിക്കുന്നതിനൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ വിഷയങ്ങളും സംഭാഷണത്തിൽ ഇടംപിടിച്ചു. ഇന്ത്യയും യുഎസും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതായാണ് വിവരം. ആഗോള വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മുന്നോട്ട് കൊണ്ടുപോകേണ്ടതിൻ്റെ പ്രാധാന്യവും ചർച്ചയായി.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിൽ ഇത്തരം ആശയവിനിമയങ്ങൾ നിർണായകമാണ്. നയതന്ത്രത്തിലെ പതിവ് ചർച്ചകൾക്കപ്പുറം, നേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ അടുപ്പം ഉഭയകക്ഷി ബന്ധങ്ങളിൽ ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്തായാലും, ഈ ഫോൺ കോൾ അത്തരമൊരു നീക്കമായാണ് നയതന്ത്ര ലോകം നോക്കിക്കാണുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ത്യൻ യുവതി കൊലപ്പെട്ടിട്ട് ഏഴ് മാസം; കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ
'ചാരിയിരുന്ന് മറ്റുള്ളവ‍ർ പറയുന്നത് കേൾക്കുന്ന മൊജ്തബ ഖമനെയി, ആരോഗ്യവാൻ'; ഇസ്രായേൽ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾക്കിടെ വീഡിയോ പുറത്തുവിട്ട് ഇറാൻ മാധ്യമം