
വാഷിങ്ടൺ: അമേരിക്കയിലെ അധികാര സമവാക്യങ്ങൾ മാറിമറിഞ്ഞ രാത്രിക്ക് പിന്നാലെ ആഗോള തലത്തിൽ ശക്തമായി ഉയരുന്ന ചോദ്യമാണ് പശ്ചിമേഷ്യയിലെ യുദ്ധത്തിൻ്റെ ഭാവി. പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും സ്വന്തം കോട്ടകൾ പോലും നഷ്ടമായ യുഎസിലെ ഇടക്കാല തെരഞ്ഞെടുപ്പിന് പിന്നാലെ ഇറാൻ്റെ പരമോന്നത നേതാവ് മൊജ്‌തബ ഖമനെയി തന്നെ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്ത് വന്നു. യുഎസ് ഹൗസ് ഓഫ് റെപ്രസൻ്ററ്റീവ്‌സ് (ജനപ്രതിനിധി സഭ), സെനറ്റ് എന്നിവയിലും ഗവർണർ തെരഞ്ഞെടുപ്പിലും ഡെമോക്രാറ്റുകൾ നേടിയ ഭൂരിപക്ഷം അമേരിക്കയുടെ ഇറാൻ നയത്തിൽ യാതൊരു മാറ്റവുമുണ്ടാക്കില്ലെന്ന് മൊജ്‌തബ ഖമനെയി പ്രതികരിച്ചു. സമൂഹമാധ്യമമായ എക്‌സിലെ സ്വന്തം ഹാൻഡിൽ വഴിയാണ് പ്രതികരണം. യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ പൊതുമധ്യത്തിൽ ഇദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടില്ല.
'അമേരിക്കയുടെ ഇറാൻ ജനയോടുള്ള ശത്രുതയും അതിനെ ശക്തമായ ചെറുത്തുനിന്നതും കൃത്യമായി അവലോകനം ചെയ്യണമെന്ന് ഇറാനിലെ ജനത്തോട് മൊജ്‌തബ ഖമനെയി ആവശ്യപ്പെട്ടു. ഇത് മുന്നോട്ടുള്ള കാലത്തേക്ക് വഴികാട്ടിയാണ്. ഈ തെരഞ്ഞെടുപ്പ് ഫലം അമേരിക്കയുടെ ഇറാൻ നയത്തിൽ യാതൊരു ഇളവും കൊണ്ടുവരില്ല. എന്നാൽ ഇനിയും അമേരിക്ക ആക്രമിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഈ യുദ്ധം കൂടുതൽ മേഖലയിലേക്ക് വ്യാപിക്കുമെന്നും മൊജ്‌തബ ഖമനെയി മുന്നറിയിപ്പ് നൽകി.
The situation in the Persian Gulf, particularly in the Strait of Hormuz, has shattered the myth of the US invincibility.
— Ayatollah Mojtaba Khamenei (@MKhamenei_ir) November 4, 2026
വൻ വിജയത്തോടെയാണ് ഡെമോക്രാറ്റുകൾ അമേരിക്കയിലെ ജനപ്രതിനിധി സഭയിലും സെനറ്റിലും ഭൂരിപക്ഷം തിരിച്ചുപിടിച്ചത്. ഡോണാൾഡ് ട്രംപിനോട് ജനത്തിനുള്ള അപ്രീതി ഡെമോക്രാറ്റുകൾക്ക് നേട്ടമായി. ഇതോടെ യുദ്ധമടക്കം ട്രംപ് സർക്കാരിൻ്റെ നയങ്ങളിൽ, പദ്ധതികളിൽ എല്ലാം പാർലമെൻ്റിൻ്റെ അംഗീകാരം കിട്ടുക പ്രയാസകരമാകും. ഫലം ഡെമോക്രാറ്റുകൾക്ക് അനുകൂലമാകാൻ ഇറാൻ യുദ്ധവും കാരണമായെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയതെന്ന് ഇറാൻ യുദ്ധമെന്നായിരുന്നു തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റുകളുടെ പ്രചാരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam