നഗരം പിടിക്കാനൊരുങ്ങി കലാപകാരികൾ, വനിതാ ജയിലിലേക്ക് കയറി തടവുകാരുടെ അക്രമം, വെന്തുമരിച്ചത് നൂറിലേറെ തടവുകാർ

Published : Feb 06, 2025, 12:03 PM ISTUpdated : Feb 06, 2025, 12:06 PM IST
നഗരം പിടിക്കാനൊരുങ്ങി കലാപകാരികൾ, വനിതാ ജയിലിലേക്ക് കയറി തടവുകാരുടെ അക്രമം, വെന്തുമരിച്ചത് നൂറിലേറെ തടവുകാർ

Synopsis

മുൻസെൻസ് ജയിലിൽ നിന്ന് നൂറ് കണക്കിന് ആൺ തടവുകാരാണ് ജയിൽ ചാടിയത്. ഇവർ വനിതാ ജയിലിലേക്ക് കയറി തടവുകാരെ പീഡിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇവർ വനിതാ ജയിലിന് തീയിടുകയും ചെയ്തു. 164 മുതൽ 167 വനിതാ തടവുകാർ വെന്തുമരിച്ചതായാണ് റിപ്പോർട്ട്

ഗോമ: തടവുകാരെ കുത്തിനിറച്ച ജയിലുകൾക്കും കൂട്ട ജയിൽ ചാട്ടത്തിനും കുപ്രസിദ്ധമായ കോംഗോയിൽ നൂറിലേറെ വനിതാ തടവുകാരെ ബലാത്സംഗം ചെയ്തതിന് പിന്നാലെ തീവച്ചു കൊന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഗോമാ നഗരത്തിൽ തിങ്കളാഴ്ചയാണ് ക്രൂരമായ സംഭവമുണ്ടായത്. റുവാണ്ടയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന എം 23 കലാപകാരികൾ നഗരം കീഴക്കാനുള്ള ശ്രമത്തിനിടയിൽ നടന്ന ജയിൽ ചാട്ട ശ്രമത്തിനിടയിലാണ് സംഭവം. 

ഗോമയിലെ മുൻസെൻസ് ജയിലിൽ നിന്ന് നൂറ് കണക്കിന് ആൺ തടവുകാരാണ് ജയിൽ ചാടിയത്. ഇവർ വനിതാ തടവുകാരുടെ ജയിലിലേക്ക് കയറി തടവുകാരെ പീഡിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇവർ വനിതാ ജയിലിന് തീയിടുകയും ചെയ്തു. ഇതോടെ 164 മുതൽ 167 വനിതാ തടവുകാർ വെന്തുമരിച്ചതായാണ് യുഎന്നിനെ ഉദ്ധരിച്ച് ബിബിസി അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കോംഗോയുടെ കിഴക്കൻ മേഖലയിലൂടെ കലാപകാരികൾ നടത്തിയ മിന്നൽ നീക്കത്തിൽ ഗോമയിലെ ലക്ഷക്കണക്കിന് ആളുകളെ ബന്ദികളാക്കിയതായാണ് വിവരം.

കോംഗോയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഇത്. വെടിയൊച്ചകൾ ഉയരുന്നതിനിടെ നിരവധിപ്പേർ ജയിലിൽ നിന്ന് രക്ഷപ്പെടുന്നതിന്റേയും ജയിലിൽ നിന്ന്  പുക വ്യാപിക്കുന്നതിന്റേയും ദൃശ്യങ്ങൾ ഇതിനോടം പുറത്ത് വന്നിട്ടുണ്ട്. കലാപത്തിനിടെ 2900 പേർ കൊല്ലപ്പെട്ടതായാണ് യുഎൻ വിശദമാക്കുന്നത്. ഇതിൽ 2000 മൃതദേഹങ്ങൾ സംസ്കരിച്ചതായും 900 മൃതദേഹങ്ങൾ നഗരത്തിലെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ളതായുമാണ് യുഎൻ വിശദമാക്കുന്നത്. ഈ ആഴ്ച ആദ്യത്തിൽ കലാപകാരികൾ മാനുഷിക പരിഗണനയുടെ പശ്ചാത്തലത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബുധനാഴ്ച മുതൽ ഖനി നഗരമായ ന്യാബിബ്വേ പിടിച്ചടക്കാനുള്ള ശ്രമത്തിലാണ് എം 23 കലാപകാരികൾ. 

സർക്കാർ ആശുപത്രിയിൽ വളർത്തുപൂച്ചയ്ക്ക് സിടി സ്കാനും, ശസ്ത്രക്രിയയും, ഇറ്റലിയിൽ ഡോക്ടർക്കെതിരെ അന്വേഷണം

അതേസമയം കോംഗോയിൽ നിയോഗിച്ചിട്ടുള്ള സമാധാന സൈന്യത്തെ പിൻവലിക്കുമെന്ന് മലാവി ഇതിനോടകം വിശദമാക്കിയിട്ടുണ്ട്. ഗോമയിൽ മൂന്നോളം സൈനികർ കൊല്ലപ്പെട്ടതിനി പിന്നാലെയാണ് ഇത്. കോളറ മേഖലയിൽ പടരുന്നതും കടുത്ത ആശങ്കയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് യുഎൻ വിശദമാക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമേരിക്കയുള്ളത് കൊണ്ടാണ് കാനഡ ജീവിച്ചു പോകുന്നതെന്ന് ട്രംപ്, തിരിച്ചടിച്ച് മാർക്ക് കാർണി; 'ഞങ്ങൾ മുന്നേറുന്നത് കാനഡക്കാരായതു കൊണ്ട്'
ചേരാതെ ഇന്ത്യ, മുഖം തിരിച്ച് ചൈനയും റഷ്യയും, അം​ഗത്വമെടുത്തത് 19 രാജ്യങ്ങൾ; ബോർഡ് ഓഫ് പീസ് നിലവിൽ വന്നെന്ന് വൈറ്റ് ഹൗസിന്റെ അറിയിപ്പ്