അമേരിക്കയില്‍ പൊലീസ് അതിക്രമത്തില്‍ കൂടുതല്‍ കൊല്ലപ്പെടുന്നത് വെളുത്തവരെന്ന് ട്രംപ്

By Web TeamFirst Published Jul 15, 2020, 8:16 PM IST
Highlights

മെയ് 25ന് ജോര്‍ജ്ജ് ഫ്‌ലോയിഡ് എന്ന കറുത്ത വര്‍ഗക്കാരന്‍ പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടത് ലോകവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
 

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പൊലീസ് അതിക്രമത്തില്‍ കറുത്ത വര്‍ഗക്കാരേക്കല്‍ വെളുത്തവരാണ് കൊല്ലപ്പെടുന്നതെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സിബിസി ന്യൂസ് അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. പൊലീസ് അതിക്രമത്തില്‍ എന്തുകൊണ്ടാണ് കറുത്തവര്‍ ഇപ്പോഴും കൊല്ലപ്പെടുന്നതെന്ന ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. നിങ്ങളുടേത് ഭീകരമായ ചോദ്യമാണെന്നും പൊലീസ് അതിക്രമത്തില്‍ കൂടുതല്‍ വെളുത്തവര്‍ഗമാണ് കൊല്ലപ്പെടുന്നതെന്നും ട്രംപ് പറഞ്ഞു. 

വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെടുന്നവരില്‍ പകുതിയും വെളുത്ത വര്‍ഗക്കാരാണെന്ന് പറഞ്ഞിരുന്നു. 23 ശതമാനമാണ് കറുത്തവര്‍ഗക്കാര്‍ കൊല്ലപ്പെടുന്നത്. എന്നാല്‍ അമേരിക്കന്‍ ജനസംഖ്യയില്‍ 13 ശതമാനം മാത്രമാണ് കറുത്ത വര്‍ഗക്കാരുടെ പ്രാതിനിധ്യം. 
മെയ് 25ന് ജോര്‍ജ്ജ് ഫ്‌ലോയിഡ് എന്ന കറുത്ത വര്‍ഗക്കാരന്‍ പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടത് ലോകവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ആയിരങ്ങളാണ് അമേരിക്കയില്‍ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി തെരുവിലിറങ്ങിയത്. ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ മരണത്തില്‍ പൊലീസിനെ കുറ്റപ്പെടുത്താന്‍ ട്രംപ് തയ്യാറായിരുന്നില്ല. സമരത്തെ തള്ളിപ്പറഞ്ഞും ട്രംപ് രംഗത്തെത്തിയിരുന്നു.
 

click me!