
ഫ്ലോറിഡ : യു എസ് - യുക്രൈൻ ചർച്ച ഫ്ലോറിഡയിൽ സമവായത്തിലെത്താതെ പിരിഞ്ഞു. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ച ഫലപ്രദമായ പാതയിലാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റുബിയോ പ്രതികരിച്ചു. റഷ്യ-യുക്രൈൻ സമാധാനം പുനഃസ്ഥാപിക്കുക എളുപ്പമല്ലെന്നും, സമാധാന കരാറിനായി ഇനിയും ചർച്ചകൾ തുടരുമെന്നും മാർക്കോ റുബിയോ വ്യക്തമാക്കി.ട്രംപ് ഭരണകൂടത്തിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഈയാഴ്ച്ച മോസ്കോയിലെത്തും. യുക്രൈന്റെ പരമാധികാരം സംരക്ഷിക്കുന്ന ചർച്ചകളാണ് ആവശ്യമെന്ന് സെലൻസ്കി വ്യക്തമാക്കി. യുക്രൈൻ പ്രസിഡന്റ് സെലെൻസ്കി ഇന്ന് പാരിസിൽ ഫ്രഞ്ച് പ്രസിഡന്റ് മക്രോണുമായി കൂടിക്കാഴ്‌ച നടത്തും.
കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് റൂബിയോ ഞായറാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഏകദേശം നാല് വർഷമായി നീണ്ടുനിൽക്കുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള വാഷിംഗ്ടണിന്റെ പദ്ധതിക്ക് അന്തിമരൂപം നൽകാനാണ് ചർച്ചകൾ ലക്ഷ്യമിടുന്നത്. കൂടുതൽ ജോലികൾ ചെയ്യാനുണ്ട്. ഇത് സങ്കീർണ്ണമാണെന്നും റൂബിയോ പറഞ്ഞു.
റഷ്യക്ക് മേലുള്ള സൈനിക-രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കിടയിലും, ആഭ്യന്തര അഴിമതി വിവാദത്തിന്റെ പശ്ചാത്തലത്തിലുമാണ് ഫ്ലോറിഡയിലെ ചർച്ചകൾ നടന്നത്. നവംബർ 28-ന്, അഴിമതി ആരോപണത്തെത്തുടർന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിക്ക് അദ്ദേഹത്തിന്റെ ചീഫ് ഓഫ് സ്റ്റാഫും പ്രധാന ചർച്ചക്കാരനുമായ ആൻഡ്രി യെർമാകിനെ പുറത്താക്കേണ്ടി വന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam