ന്യൂ ഇയര്‍ ആഘോഷിക്കാന്‍ മഞ്ഞില്ല; കൃത്രിമ മഞ്ഞെത്തിച്ച് മോസ്കോ

Web Desk   | ANI
Published : Dec 31, 2019, 06:58 PM ISTUpdated : Dec 31, 2019, 07:10 PM IST
ന്യൂ ഇയര്‍ ആഘോഷിക്കാന്‍ മഞ്ഞില്ല; കൃത്രിമ മഞ്ഞെത്തിച്ച് മോസ്കോ

Synopsis

കനത്ത വേനല്‍ച്ചൂടില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് നിറം പകരാന്‍ കൃത്രിമ മഞ്ഞെത്തിച്ച് മോസ്കോ നഗരം. 

മോസ്കോ: ഡിസംബറിലെ കുളിരും മഞ്ഞും ഇത്തവണ മോസ്കോയെ തണുപ്പിച്ചില്ല. 1886നു ശേഷമുള്ള ഏറ്റവും ചൂടേറിയ വേനല്‍ക്കാലത്തിലൂടെയാണ് മോസ്കോ കടന്നു പോയത്. കനത്ത ചൂടില്‍ പുതുവര്‍ഷാഘോഷങ്ങള്‍ക്ക് നിറംപകരാന്‍ മഞ്ഞ് ഇല്ലാത്തതിനാല്‍ കൃത്രിമ മഞ്ഞെത്തിച്ച് ആഘോഷങ്ങള്‍ മാറ്റുകൂട്ടാനുള്ള തയ്യാറെടുപ്പിലാണ് നഗരം.

കൃത്രിമ മഞ്ഞ് നിക്ഷേപിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. സാധാരണ ഡിസംബര്‍ മാസത്തില്‍ മോസ്കോയില്‍ മഞ്ഞുവീഴ്ച ഉണ്ടാകാറുള്ളതാണ്. എന്നാല്‍ പതിവിന് വിപരീതമായി ഇത്തവണ വേനല്‍ച്ചൂടില്‍ ഉരുകുകയാണ് നഗരം. 

Read More: പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചു, വന്‍ ദുരന്തം ഒഴിവായത് ഇങ്ങനെ!

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഗർഭപാത്രമുണ്ടെങ്കിൽ നിങ്ങളൊരു സ്ത്രീയാണ്, ഇല്ലെങ്കിൽ സ്ത്രീയാകില്ല'; പുതിയ വിവാദത്തിന് തിരി കൊളുത്തി എലോൺ മസ്ക്
'ഇതാരുടെ പണം?'; വീണുകിട്ടിയ നോട്ടുകൾ ഉയ‍ർത്തി പാക് പാർലമെന്‍റ് സ്പീക്ക‍ർ ചോദിച്ചപ്പോൾ ഒരുമിച്ച് കൈ ഉയർത്തിയത് 12 എംപിമാർ, പക്ഷേ...