മൊസാദിന്റെ മുന്നറിയിപ്പ്, യൂറോപ്പിലുടനീളം ഹമാസ് ശൃംഖല വളർത്തുന്നു, രഹസ്യ സെല്ലുകൾ വഴി പ്രവർത്തിക്കുന്നു

Published : Nov 23, 2025, 06:00 AM IST
mossad

Synopsis

ഓസ്ട്രിയയുടെ ഡിഎസ്എൻ സുരക്ഷാ സേവനം കൈത്തോക്കുകളും സ്ഫോടകവസ്തുക്കളും അടങ്ങിയ ഒരു ആയുധ ശേഖരം കണ്ടെത്തി.

ലണ്ടൻ: യൂറോപ്പിലുടനീളം ഹമാസ് പ്രവർത്തന ശൃംഖല വളർത്തിയെടുക്കുന്നുണ്ടെന്നും രഹസ്യ സെല്ലുകൾ വഴി പ്രവർത്തിക്കുന്നുണ്ടെന്നും മുന്നറിയിപ്പ് നൽകി ഇസ്രായേലിന്റെ രഹസ്യാന്വേഷണ വിഭാഗം മൊസാദ്. യൂറോപ്യൻ സുരക്ഷാ ഏജൻസികളുടെ സഹകരണത്താൽ ആയുധങ്ങൾ കണ്ടെത്താനും സംശയിക്കുന്നവരെ അറസ്റ്റ് ചെയ്യാനും ആസൂത്രിതമായ ആക്രമണങ്ങൾ തടയാനും സാധിച്ചെന്നും മൊസാദ് പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേൽ- ജൂത സമൂഹങ്ങളെ ലക്ഷ്യം വച്ചുള്ള ഗൂഢാലോചനകൾ തകർക്കാൻ യൂറോപ്യൻ പങ്കാളികൾ സഹായിച്ചതായി പ്രസ്താവനയിൽ പറയുന്നു. ജർമ്മനി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെ സംയുക്ത നടപടികളുടെ ഫലമായി നിരവധി സംശയിക്കപ്പെടുന്നവരെ കസ്റ്റഡിയിലെടുക്കുകയും സാധാരണക്കാർക്കെതിരെ ആക്രമണത്തിന് ഉപയോഗിക്കാൻ തയ്യാറാക്കിയ ആയുധശേഖരങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

കഴിഞ്ഞ സെപ്റ്റംബറിൽ വിയന്നയിൽ വെച്ചാണ് അന്വേഷകർ ചൂണ്ടിക്കാണിച്ച പ്രധാന കണ്ടെത്തലുകളിലൊന്ന് ഉണ്ടായത്. ഓസ്ട്രിയയുടെ ഡിഎസ്എൻ സുരക്ഷാ സേവനം കൈത്തോക്കുകളും സ്ഫോടകവസ്തുക്കളും അടങ്ങിയ ഒരു ആയുധ ശേഖരം കണ്ടെത്തി. ആയുധശേഖരത്തിന് ഹമാസ് നേതാവ് മുഹമ്മദ് നയിമുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ഹമാസ് രാഷ്ട്രീയ വിഭാ​ഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ ബാസെം നയിമിന്റെ മകനും, ഗാസയിലെ മുതിർന്ന ഹമാസ് നേതാവായ ഖലീൽ അൽ-ഹയ്യയുമായി അടുത്ത ബന്ധം പുലർത്തുന്നയാളുമാണ് മുഹമ്മദ് നയീം.

വിദേശത്തുള്ള ഹമാസ് നേതൃത്വം ഈ ശ്രമങ്ങൾക്ക് രഹസ്യമായി സൗകര്യമൊരുക്കുകയാണെന്ന് മൊസാദ് ആരോപിച്ചു. ഭീകര പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഖത്തറിലെ സംഘടനയുടെ നേതൃത്വത്തിന്റെ പങ്കാളിത്തം ഇതാദ്യമായല്ല വെളിപ്പെടുന്നതെന്നും മൊസാദ് പറഞ്ഞു.

സെപ്റ്റംബറിൽ ഖത്തറിൽ വെച്ച് മുഹമ്മദ് നയിമും പിതാവും തമ്മിൽ നടന്ന ഒരു കൂടിക്കാഴ്ചയും ഏജൻസി ചൂണ്ടിക്കാട്ടി. ഹമാസിന്റെ ആസ്ഥാനമായി വളരെക്കാലമായി പ്രവർത്തിക്കുന്ന തുർക്കിയിൽ നിന്ന് പ്രവർത്തിക്കുന്ന വ്യക്തികളിലും അന്വേഷകർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നവംബറിൽ ബുർഹാൻ അൽ-ഖാതിബിനെ ജർമ്മൻ അധികൃതർ അടുത്തിടെ അറസ്റ്റ് ചെയ്തുവെന്നും മൊസാദ് പറയുന്നു.

യൂറോപ്യൻ ഇന്റലിജൻസ് സേവനങ്ങൾ നേരിട്ടുള്ള സുരക്ഷാ ഇടപെടലുകൾക്കപ്പുറം അവരുടെ നടപടികൾ വ്യാപിപ്പിച്ചിട്ടുണ്ടെന്നും ജർമ്മനി ഹമാസിന് ഫണ്ട് സ്വരൂപിക്കുന്നതിനോ തീവ്രവാദ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിനോ സഹായിക്കുന്നതായി സംശയിക്കപ്പെടുന്ന ചാരിറ്റികളെയും മതസ്ഥാപനങ്ങളെയും ലക്ഷ്യം വച്ചിട്ടുണ്ടെന്നും മൊസാദ് വ്യക്തമാക്കി.

ഒക്ടോബർ 7-ന് ഇസ്രായേലിനെതിരായ ആക്രമണത്തിനുശേഷം, ഇറാനും അതിന്റെ പ്രോക്സികളും ഉപയോഗിക്കുന്ന തന്ത്രങ്ങൾക്ക് സമാനമായ രീതിയിൽ ഹമാസ് വിദേശ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തിയെന്ന് മൊസാദ് ഊന്നിപ്പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഭാഷ മതത്തിന്റെ ഭാ​ഗമല്ല'; പാക് സർവകലാശാലയിൽ സംസ്കൃതം ഉൾപ്പെടുത്തി, ഭ​ഗവത് ​ഗീതയും മഹാഭാരതവും പഠിപ്പിക്കും
87-ാം വയസ്സിൽ 37കാരിയിൽ മകൻ പിറന്നു, സന്തോഷ വാർത്ത അറിയിച്ച് പ്രശസ്ത ചിത്രകാരൻ