ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു; ഇരട്ടക്കുട്ടികളെ ബാത്ത് ടബ്ബില്‍ മുക്കിക്കൊലപ്പെടുത്തി അമ്മ

Published : Jul 28, 2019, 02:28 PM IST
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു; ഇരട്ടക്കുട്ടികളെ ബാത്ത് ടബ്ബില്‍ മുക്കിക്കൊലപ്പെടുത്തി അമ്മ

Synopsis

മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച സമാന്തയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പത്തുവര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് സമാന്തക്കും ഭര്‍ത്താവ് സ്റ്റീവനും കുട്ടികള്‍ ഉണ്ടായത്

കെന്‍റ്:  ഭര്‍ത്താവുമായി പിരിഞ്ഞതിന്‍റെ ദേഷ്യത്തില്‍ ഇരട്ടക്കുട്ടികളെ അമ്മ മുക്കിക്കൊന്നു. ഒന്നരവയസ്സുള്ള കുട്ടികളെയാണ് അമ്മ ബാത്ത് ടബ്ബില്‍ മുക്കിക്കൊന്നത്. മുപ്പത്തിയെട്ടുകാരിയായ സമാന്ത ഫോഡ് എന്ന സ്ത്രീയാണ് ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയത്.

ലണ്ടനിലെ കെന്‍റ് എന്ന സ്ഥലത്താണ് സംഭവം. മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച സമാന്തയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പത്തുവര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് സമാന്തക്കും ഭര്‍ത്താവ് സ്റ്റീവനും കുട്ടികള്‍ ഉണ്ടായത്. ഐവിഎഫ് വഴിയാണ് ജേക്കും , കോളും ദമ്പതികള്‍ക്കുണ്ടായത്. 

ഖത്തറില്‍ ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന സമാന്ത തിരികെ നാട്ടിലെത്തിയതിന് പിന്നാലെ വിഷാദ രോഗത്തിന് അടിമയായതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.  ജീവിതച്ചെലവുകള്‍ താങ്ങാവുന്നതിനും അപ്പുറമാണെന്ന് സ്റ്റീവന്‍ ആവശ്യപ്പെട്ടതോടെ ഭാര്യ വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു. 

കോടതിയില്‍ നിന്ന് വിവാഹ മോചനം നേടിയ ശേഷം സമാന്ത ഭര്‍ത്താവിനോട് മടങ്ങിവരണമെന്ന് ആവശ്യപ്പെട്ട് സന്ദേശങ്ങള്‍ അയച്ചിരുന്നതായി സമാന്തയുടെ ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ സ്റ്റീവനില്‍ നിന്നും അനുകൂല സമീപനം ലഭിക്കാതെ വന്നതോടെയാണ് കുട്ടികളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

സമാന്തയുടെ കംപ്യൂട്ടറില്‍ ആത്മഹത്യ ചെയ്യുന്ന രീതികള്‍ നിരന്തരം തിരഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സമാന്തയ്ക്കെതിരെ പൊലീസ് കേസെടുത്തു. സമാന്തയുടെ പരിക്കുകള്‍ ഭേദമാകുന്ന മുറയ്ക്ക് വിചാരണ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നഴ്സ് ആകണമെന്ന ആഗ്രഹം ബാക്കിയായി, പൊലീസ് എത്തുമ്പോൾ അബോധാവസ്ഥയിൽ സുപ്രിയ, ഓസ്ട്രേലിയയിൽ യുവതി കൊല്ലപ്പെട്ടു, ഭർത്താവ് പിടിയിൽ
കൂറ്റൻ ക്രിസ്മസ് ട്രീ തിരിച്ചെത്തി, രണ്ട് വർഷത്തിന് ശേഷം ഉണ്ണിയേശു പിറന്ന ബെത്‌ലഹേമിൽ ക്രിസ്മസ് ആഘോഷം