കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ തൊടുത്തത് നിരവധി ഡ്രോണുകൾ; റഡാർ സംവിധാനത്തിന് കേടുപാട്

Published : Mar 28, 2026, 03:49 PM IST
kuwait airport

Synopsis

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നിരവധി ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം. ആക്രമണത്തിൽ വിമാനത്താവളത്തിന്‍റെ റഡാർ സംവിധാനത്തിന് വലിയ കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം. നിരവധി ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ വക്താവ് അബ്ദുല്ല അൽ-രാജ്ഹി അറിയിച്ചു. ആക്രമണത്തിൽ വിമാനത്താവളത്തിന്‍റെ റഡാർ സംവിധാനത്തിന് വലിയ കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെ തുടർന്ന് അടിയന്തര സംഘങ്ങളും ബന്ധപ്പെട്ട അധികാരികളും ഉടൻ സ്ഥലത്തെത്തി നടപടി ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

അതേസമയം ഇറാന്‍റെ ആക്രമണത്തിൽ അബുദാബിയിൽ മിസൈൽ അവശിഷ്ടം പതിച്ച് അഞ്ച് ഇന്ത്യൻ പ്രവാസികൾക്ക് പരിക്കേറ്റു. ഒമാനിലെ സലാല തുറമുഖത്തിന് നേരെ ഡ്രോൺ ആക്രമണമുണ്ടായി. ആണവ നിലയങ്ങളും സ്റഅരീൽ പ്ലാന്റുകളും ആക്രമിച്ചതിന് ഇസ്രയേലിലേക്കും ഗൾഫ് മേഖലയിലേക്കും ഇറാന്റെ കനത്ത ആക്രമണൺ തുടരുകയാണ്. യു.എ.ഇയിലെ ഏറ്റഴും പ്രധാന വ്യാപാര - ലോജിസ്റ്റിക്സ് - വ്യവാസായ ഹബ്ബായ കെസാദിന് സമീപമാണ് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചത്. ഇവരുടെ പരിക്ക് നേരിയതും ഗുരുതരമല്ലാത്തതുമാണ്. ഗൾഫിലെ പ്രധാന വ്യവസായ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്നത് തുടരുകയാണ് ഇറാൻ, ഒമാനിലെ സലാല തുറമുഖത്തിന് നേരെ പാഞ്ഞെത്തിയത് രണ്ട് ഡ്രോണുകൾ. ക്രെയിൻ സംവിധാനത്തിന് സമീപം സ്ഫോടനമുണ്ടായി. ഒരാൾക്ക് പരിക്കേറ്റു. 

സൗദിയിലെ പ്രിൻസ് സുൽത്താൻ എയർബേസിൽ 12 അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും ഒരു എഫ് 16 യുദ്ധവിമാനത്തിന് അടിയന്തര ലാൻഡിങ് നടത്തേണ്ടി വന്നതായും ഇറാൻ അവകാശപ്പെട്ടു. ഊർജ കേന്ദ്രങ്ങൾ ആഖ്രമിക്കില്ലെന്ന ഉറപ്പിനിടയിൽ ഇന്നലെ രാത്രിയിൽ 3 ആണവ നിലയങ്ങളും സ്റിറീൽ പ്ലാന്റുകളും ആഖ്രമിച്ചതാണ് ഇറാനെ പ്രകോപിപ്പിച്ചത്. ബുഷഹർ ആണവ നിലയം മൂന്ന് തവണയാണ് ആക്രമിക്കപ്പെട്ടത്. ആണവ വികിരണം എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരു മാസം പിന്നിട്ട യുദ്ധം, പരിക്കേറ്റത് 300ലധികം അമേരിക്കൻ സൈനികർ, ഗുരുതര പരുക്കുകളിലേറെയും തലയിൽ, മൂന്നാം വിമാന വാഹിനിയും പശ്ചിമേഷ്യയിലേക്ക്
സലാല തുറമുഖത്തേക്ക് ഡ്രോൺ ആക്രമണം, ഒരാൾക്ക് പരിക്ക്; ശക്തമായി അപലപിച്ച് ഒമാൻ