ബിര്‍മിങ്ഹാമില്‍ വിവിധ സ്ഥലങ്ങളില്‍ കത്തി ആക്രമണം; നിരവധി പേര്‍ക്ക് കുത്തേറ്റു

Published : Sep 06, 2020, 05:06 PM IST
ബിര്‍മിങ്ഹാമില്‍ വിവിധ സ്ഥലങ്ങളില്‍ കത്തി ആക്രമണം; നിരവധി പേര്‍ക്ക് കുത്തേറ്റു

Synopsis

ആക്രമണത്തില്‍ എത്രപേര്‍ക്ക്  കുത്തേറ്റിട്ടുണ്ട്, എത്രപേരുടെ നില ഗുരുതരമാണെന്ന് പറയാനാകാത്ത സാഹചര്യമാണെന്നാണ് പൊലീസ് റിപ്പോര്‍ട്ടുകള്‍. 

ലണ്ടന്‍: യുകെയിലെ ബിര്‍മിങ്ഹാമില്‍ വിവിധയിടങ്ങളില്‍ നിരവധി പേര്‍ക്ക് നേരെ കത്തി ആക്രമണം. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  ഞായറാഴ്ച 12.30ഓടെയാണ് സംഭവം.  നിരവധി പേരാണ് കത്തിയാക്രമണത്തിന് ഇരയായത്. 

ആക്രമണത്തില്‍ എത്രപേര്‍ക്ക്  കുത്തേറ്റിട്ടുണ്ട്, എത്രപേരുടെ നില ഗുരുതരമാണെന്ന് പറയാനാകാത്ത സാഹചര്യമാണെന്നാണ് പൊലീസ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. ആക്രമണത്തിനരയായിവരെ പരിചരിക്കാനായി അടിയന്തരസര്‍വീസുകള്‍ സേവനസന്നദ്ധരായി രംഗത്തെത്തിയിട്ടുണ്ടെന്നും പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കിവരികയാണെന്നും പൊലീസ് പറഞ്ഞു. 

സ്ഥലത്ത്  വലിയ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ റോഡുകള്‍ അടച്ചുവെന്നാണ് റിപ്പോര്‍ട്ട്. തെക്കുകിഴക്കന്‍ ലണ്ടനില്‍ ശനിയാഴ്ച വൈകിട്ട് അഞ്ച് പേര്‍ക്ക്  കുത്തേറ്റിരുന്നു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജൊഹന്നാസ്ബർ​ഗിൽ തോക്കുധാരികളുടെ ആക്രമണം, ബാറിൽ വെടിവെപ്പ്, 9 മരണം
ജെഫ്രി എപ്സ്റ്റീൻ കേസിൽ ട്രംപിന്‍റേതടക്കം 16 ഫയലുകൾ മുക്കി; നിർണായക ഫയലുകൾ വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷം