മുംബൈ ഭീകരാക്രമണന്റെ 'പ്രൊജക്ട് മാനേജർ' സാജിദ് മജീദ് മിറിന് പാകിസ്ഥാനിൽ തടവുശിക്ഷ

By Web TeamFirst Published Jun 25, 2022, 10:06 AM IST
Highlights

മുംബൈ ആക്രമണത്തിന്റെ പ്രോജക്ട് മാനേജർ എന്നാണ് മിറിനെ വിളിച്ചിരുന്നത്. വ്യാജ പേരിൽ വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് 2005ൽ മിർ ഇന്ത്യ സന്ദർശിച്ചിരുന്നു. മും

ഇസ്ലാമാബാദ്:  2008-ലെ മുംബൈ ഭീകരാക്രമണത്തിത്തിന് സാമ്പത്തിക സഹായം നൽകിയ ലഷ്കറെ ത്വയിബയുടെ പ്രവർത്തകൻ സാജിദ് മജീദ് മിറിന് പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി 15 വർഷം തടവ് ശിക്ഷ വിധിച്ചു. ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് സാജിദ് മജീദ് മിറിനെ 15 വർഷം തടവ് ശിക്ഷ വിധിച്ചതെന്ന് മുതിർന്ന അഭിഭാഷകൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. കോടതിയിൽ രഹസ്യ വിചാരണയിലായിരുന്നു ശിക്ഷ വിധിച്ചത്. മാധ്യമങ്ങളെ പ്രവേശിപ്പിച്ചിരുന്നില്ല. മിറിന് ശിക്ഷ വിധിച്ച കാര്യം പഞ്ചാബ് പോലീസിന്റെ തീവ്രവാദ വിരുദ്ധ വകുപ്പ് മാധ്യമങ്ങളെ അറിയിച്ചില്ല. ഏപ്രിലിലാണ് മിർ അറസ്റ്റിലായത്. കോട് ലഖ്പത് ജയിലിലായിരുന്നു ഇ‌യാളെന്ന് അഭിഭാഷകൻ പറഞ്ഞു. പ്രതിക്ക് 400,000 രൂപ പിഴയും കോടതി വിധിച്ചു. മിർ മരിച്ചതായി നേരത്തെ അഭ്യൂഹമുയർന്നിരുന്നു. 

ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്‌എ‌ടി‌എഫ്) ​ഗ്രേ ലിസ്റ്റിൽ നിന്ന് ഒഴിവാകാനാണ് മിറിനെതിരെ അതിവേ​ഗം നടപടിയെടുത്തതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭീകരവാദികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനാൽ എഫ്ടിഎഫിന്റെ ​ഗ്രേ ലിസ്റ്റിലാണ് പാകിസ്ഥാൻ. 166 പേരുടെ മരണത്തിനിടയാക്കിയ 26/11 മുംബൈ ആക്രമണത്തിലെ പങ്കിനെ തുടർന്ന് സാജിദ് മിർ ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽപ്പെട്ടയാളാണ്. 

മുംബൈ ആക്രമണത്തിന്റെ പ്രോജക്ട് മാനേജർ എന്നാണ് മിറിനെ വിളിച്ചിരുന്നത്. വ്യാജ പേരിൽ വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് 2005ൽ മിർ ഇന്ത്യ സന്ദർശിച്ചിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയീദിന് ലാഹോർ എടിസി തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകിയ കേസിൽ 68 വർഷം തടവിന് ശിക്ഷിച്ചിട്ടുണ്ട്. മുംബൈ ആക്രമണ ഓപ്പറേഷൻ കമാൻഡർ സക്കീർ റഹ്മാൻ ലഖ്‌വിയെയും തടവിന് ശിക്ഷിച്ചിരുന്നു. സയീദും മക്കിയും ലാഹോറിലെ കോട് ലാപ്ഖാപ്ത് ജയിലിലാണ്.

click me!