
ബെയ്ജിങ്: കൊലപാതക കേസിൽ 20 വർഷത്തെ ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങി. കൊല ചെയ്യപ്പെട്ടയാളുടെ വീടിന് വെളിയിൽ പാർട്ടി നടത്തിയും പടക്കം പൊട്ടിച്ച് ജയിൽ മോചനം ആഘോഷിച്ച് കൊലപാതകി. ചുവന്ന പരവതാനി വിരിച്ച് വലിയ ആഘോഷത്തോടെയായിരുന്നു കൊലപാതകക്കേസിലെ ശിക്ഷ കഴിഞ്ഞെത്തിയ യുവാവ് ഇരയുടെ വീടിന് മുന്നിലെത്തിയത്. ചൈനയിലെ സിച്ചൌനിലാണ് സംഭവം. അയൽവാസിയുടെ ക്വട്ടേഷനിൽ കിടപ്പുമുറിയിൽ വച്ചാണ് കൊലപാതകി 39കാരനെ കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച ശേഷം മുങ്ങിയ യുവാവിനെ പൊലീസ് പിടികൂടുകയായിരുന്നു.
അയൽവാസിയും യുവാവിന്റെ ബന്ധുക്കളും തമ്മിലുള്ള സ്ഥല തർക്കത്തിന്റെ പേരിലുള്ള പക പോക്കലിന്റെ ഭാഗമായാണ് 39കാരനെ സ്വന്തം വീട്ടിൽ വച്ച് അക്രമി കൊലപ്പെടുത്തിയത്. ഈ കേസിൽ 20 വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങിതിന് പിന്നാലെയാണ് കൊലപാതകി 39കാരന്റെ വീടിന് മുന്നിൽ വലിയ രീതിയിലുള്ള പാർട്ടി നടത്തിയത്. വീടിന് പുറത്ത് വലിയ ആഘോഷം നടക്കുന്നത് ആദ്യം 39കാരന്റെ കുടുംബം അവഗണിച്ചെങ്കിലും ആഘോഷം പടക്കം പൊട്ടിക്കലിലേക്ക് കടന്നതോടെ കൊല ചെയ്യപ്പെട്ട യുവാവിന്റെ ബന്ധുക്കൾ പൊലീസ് സഹായം തേടുകയായിരുന്നു. കൊല്ലപ്പെട്ട യുവാവിന്റെ മകനാണ് ആഘോഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.
പൊലീസ് എത്തി വീടിന് മുന്നിൽ നിന്ന് പിരഞ്ഞ് പോകാൻ ആവശ്യപ്പെട്ടതിന് ശേഷമാണ് ജയിൽ മോചിതനായ ആൾ സ്ഥലം വിട്ടത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് സംഭവം പുറത്ത് അറിയുന്നത്. നിരവധിപ്പേരാണ് കുടുംബത്തിനുണ്ടായ ദുരവസ്ഥയിൽ അനുതാപ പൂർവ്വമുള്ള പിന്തുണ അറിയിക്കുന്നത്. കത്തിക്കരിഞ്ഞ പിതാവിന്റെ മൃതദേഹം കാണാൻ പോലും സാധിച്ചിരുന്നില്ലെന്നാണ് കൊലപാതകിയുടെ ജയിൽ മോചന ആഘോഷത്തോട് 39കാരന്റെ മകൻ പ്രതികരിക്കുന്നത്. പതിനെട്ടിലേറെ ടേബിളുകളിലായാണ് ജയിൽ മോചനത്തിന്റെ ആഘോഷമായുള്ള ഭക്ഷണം വിളമ്പിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam