ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സേനാപിന്മാറ്റം തുടരും, ഷാങ്ഹായി ഉച്ചകോടിക്കിടെ മോദിയും ഷിജിൻപിങും നേരിൽ കണ്ടേക്കും

By Web TeamFirst Published Sep 9, 2022, 5:01 AM IST
Highlights

ഗോഗ്ര ഹോട്ട് സ്പ്രിംഗ്സ് മേഖലയിലെ പട്രോൾ പോയിൻറ് 15ൽ നിന്നാണ് പിൻമാറ്റം

ദില്ലി : അതിർത്തിയിൽ നിന്നുള്ള ഇന്ത്യ ചൈന സേന പിൻമാറ്റം ഇന്നും തുടരും . ഗോഗ്ര ഹോട്ട് സ്പ്രിംഗ്സ് മേഖലയിലെ പട്രോൾ പോയിൻറ് 15ൽ നിന്നാണ് പിൻമാറ്റം. ഇന്നലെ നടന്ന കമാൻഡർ തല ചർച്ചയിലാണ് പിൻമാറ്റത്തിന് ധാരണയായത്. നിശ്ചയിച്ച പിൻമാറ്റം അടുത്തയാഴ്ച പൂർത്തിയാക്കും എന്നാണ് സൂചന. ഈ മാസം പതിനഞ്ചിന് ഉസ്ബെക്കിസ്ഥാനിൽ നടക്കാൻ പോകുന്ന ഷാങ്ഹായി ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയും ഷി ജിൻപിങും കൂടിക്കാഴ്ച നടത്താനുള്ള സാധ്യത കൂട്ടുന്നതാണ് പിൻമാറ്റത്തിനുള്ള ധാരണ

അതിർത്തിയിൽ നിന്നുള്ള പിൻമാറ്റം വീണ്ടും തുടങ്ങണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് വഴങ്ങുകയായിരുന്നു ചൈന. ഗോഗ്ര ഹോട്ട്സ്പ്രിങ്സ് മേഖലയിൽ നിന്ന് സൈന്യങ്ങൾ പിൻമാറി തുടങ്ങിയെന്ന് ഇരു രാജ്യങ്ങളും പ്രസ്താവനയിൽ അറിയിച്ചു. നരേന്ദ്ര മോദിയും ഷി ജിൻപിങും പങ്കെടുക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടി നടക്കാനിരിക്കെയാണ് തീരുമാനം. ഇന്ന് ചേർന്ന കോർ കമാൻഡർ തല ചർച്ചയിലാണ് സൈനിക പിൻമാറ്റത്തിൽ ധാരണയായത്. ഗോഗ്ര ഹോട്ട്സ്പ്രിങ്സ് മേഖലയിലെ പട്രോൾ പോയിന്‍റ് പതിനഞ്ചിൽ നിന്ന് പിൻമാറി തുടങ്ങി എന്നാണ് രണ്ടു രാജ്യങ്ങളും അറിയിച്ചത്.

പിൻമാറ്റം മെല്ലെ വ്യക്തമായ ആസൂത്രണത്തിന്‍റെ അടിസ്ഥാനത്തിലാവുമെന്നും പ്രസ്താവന പറയുന്നു. കോർ കമാൻഡർമാരുടെ പതിനാറാമത് യോഗമാണ് ഇന്നലെ നടന്നത്. ഇന്ത്യ പല തവണ നിർദ്ദേശം മുന്നോട്ട് വെച്ചെങ്കിലും ഗോഗ്രയിൽ നിന്ന് പിൻമാറാൻ ചൈന തയ്യാറായിരുന്നില്ല. പാങ്കോംഗ് തടാക തീരത്ത് നിന്ന് പിൻമാറിയ ശേഷം ഇരു രാജ്യങ്ങൾക്കുമിടയിലെ ഒത്തുതീർപ്പ് നീക്കങ്ങൾ നിലച്ചിരുന്നു. അടുത്തയാഴ്ച ഷാങ്ഹായി സഹകരണ ഉച്ചകോടി  ഉസ്ബെക്കിസ്ഥാനിൽ നടക്കാനിരിക്കെയാണ്. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചൈന ഇന്ത്യയുടെ നിലപാട് അംഗീകരിക്കുന്നതിന്‍റെ സൂചന വരുന്നത്. 

ചൈനയിൽ ശക്തമായ ഭൂചലനം, മരണം 46 ആയി, അനുശോചിച്ച് ഇന്ത്യ

click me!