എലിസബത്ത് അലക്സാണ്ട്ര മേരി; ഏറ്റവും കൂടുതൽകാലം ബ്രിട്ടന്‍റെ ചെങ്കോൽ ചൂടിയ ഭരണാധികാരി

Published : Sep 09, 2022, 12:31 AM ISTUpdated : Sep 09, 2022, 12:57 AM IST
എലിസബത്ത് അലക്സാണ്ട്ര മേരി; ഏറ്റവും കൂടുതൽകാലം ബ്രിട്ടന്‍റെ ചെങ്കോൽ ചൂടിയ ഭരണാധികാരി

Synopsis

ബ്രിട്ടിഷ് ജനത എന്നും എലിസബത്തിനെ കണ്ടത് ഒരു കൊടുങ്കാറ്റിലും കുലുങ്ങാത്ത, തങ്ങളെ സംരക്ഷിക്കുന്ന ശക്തിദുർഗമായാണ്.

ലണ്ടന്‍: ഒരു യുഗത്തിന്‍റെ അന്ത്യമാണ് എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ സംഭവിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ കാലം രാജസിംഹാസനത്തിലിരുന്ന് . ബ്രിട്ടന്‍റെ ചെങ്കോൽ ചൂടിയ ഭരണാധികാരിയാണ് എലിസബത്ത് അലക്സാണ്ട്ര മേരി. 70 വർഷം ആണ് രാജ്ഞി  ബ്രിട്ടനെ നയിച്ചത്.  അച്ഛൻ ജോർജ് ആറാമന്റെ മരണത്തോടെയാണ് 25 കാരിയായ എലിസബത്ത് രാജ്യഭാരം ഏറ്റത്. 1977, 2002, 2012 വര്‍ഷങ്ങളില്‍ എലിസബത്തിന്റെ കിരീടധാരണത്തിന്റെ രജതം, സുവര്‍ണം, വജ്രം, പ്ലാറ്റിനം ജൂബിലികള്‍ യഥാക്രമം ആഘോഷിച്ചിരുന്നു. 

എലിസബത്തിന്‍റെ വിദ്യാഭ്യാസം രാജ്യത്തെ മികച്ച അധ്യാപകരുടെ കീഴിലായിരുന്നു. 1947ൽ ആണ് ബന്ധുവായ ഫിലിപ്പ് മൗണ്ട്ബാറ്റനുമായി വിവാഹനിശ്ചയം നടന്നത്. മക്കളായ ചാൾസും ആനും ജനിച്ചശേഷമാണ് എലിസബത്ത ബ്രിട്ടന്റെ രാജ്ഞിയാകുന്നത്. അന്നത് സൂര്യനസ്തമിക്കാത്ത രാജ്യമായിരുന്നു.  കോമൺവെൽത്ത് രാജ്യങ്ങളെല്ലാം സന്ദർശിച്ചു എലിസബത്ത്. അയർലന്റ് സന്ദർശിച്ച ആദ്യത്തെ ബ്രിട്ടിഷ് ഭരണാധികാരിയും എലിസബത്തായിരുന്നു. അതേസമയം രാജഭരണത്തിന്റെമാറുന്ന മുഖം അംഗീകരിക്കാനും അവർ മടികാണിച്ചില്ല.

ആധുനികവൽകരണത്തോടും എലിസബത്ത് രാജ്ഞി മുഖംതിരിച്ചുമില്ല. രാജ്ഞിയെ ഏറ്റവും പിടിച്ചുലച്ച ചുരുക്കം സംഭവങ്ങളിലൊന്ന് രണ്ട് മക്കളുടെ  വിവാഹ മോചനമായിരുന്നു. ചാൾസിന്റെയും ഡയാനയുടെയും വിവാഹമോചനമാണ് പിന്നീട് ലോകം ശ്രദ്ധിച്ചത്. അതിന്റെ കാരണങ്ങളും. ഡയാനയുടെ മരണം കൊട്ടാരത്തെ മാത്രമല്ല, ലോകത്തെയും ഞെട്ടിച്ചു. മരണത്തിൽ ദുരൂഹത ആരോപിക്കപ്പെട്ടു. കൊട്ടാരത്തിനുനേർക്ക് സംശയത്തിന്റെ മുനകൾ നീണ്ടു. പക്ഷേ അപ്പോഴും പരസ്യമായ വികാരപ്രകടനങ്ങളിൽ നിന്ന് അകലം പാലിച്ചു എലിസബത്ത്. ഒരു ഭരണാധികാരി അങ്ങനെയാവണം എന്നായിരുന്നു അവരുടെ വിശ്വാസ പ്രമാണം. 

Read More :  എലിസബത്ത് രാജ്ഞിയുടെ ഊഷ്മളതയും ദയയും മറക്കാനാവാത്തത്; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അതിനുശേഷമായിരുന്നു ഹാരിയുടേയും മേഗന്റേയും അഭിമുഖവും അതിലെ വെളിപ്പെടുത്തലുകളും. 2017 നുശേഷം രാജ്ഞിയും ഫിലിപ്പും പൊതുചടങ്ങുകളുടെ എണ്ണം കുറച്ചുതുടങ്ങിയിരുന്നു. 2021 ലാണ് ഫിലിപ്പ് രാജകുമാരൻ മരിക്കുന്നത്. ഫിലിപ്പായിരുന്നു തന്റെ ശക്തിയെന്ന് അന്ന് എലിസബത്ത് പറഞ്ഞിരുന്നു. ബ്രിട്ടിഷ് ജനത എന്നും എലിസബത്തിനെ കണ്ടത് ഒരു കൊടുങ്കാറ്റിലും കുലുങ്ങാത്ത, തങ്ങളെ സംരക്ഷിക്കുന്ന ശക്തിദുർഗമായാണ്. രാജപദവി വെറും ആലങ്കാരികമായിട്ടും സർക്കാർ കാര്യങ്ങളിൽ എലിസബത്ത് താൽപര്യം കാണിച്ചു. ലോകത്തെ ഏറ്റവും സമ്പന്നരിൽ ഒരാൾ ആയിരുന്നു എലിസബത്ത് രാജ്ഞി. സാന്പത്തിക പ്രതിസന്ധികാലത്ത്, കൊട്ടാരവും നികുതി കൊടുക്കാൻ തയ്യാറായി.

Read More : വിടവാങ്ങി എലിസബത്ത് രാജ്ഞി, അടുത്ത രാജാവ് മകന്‍ ചാള്‍സ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ; 'ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് മേഖലയിലെ അശാന്തിക്ക് കാരണമാകും'
55 പേരുമായി ലാൻഡ് ചെയ്ത വിമാനം റൺവേയിൽ നിന്ന് 200 മീറ്റർ അകലേക്ക് തെന്നിമാറി, ഭദ്രാപൂരിൽ അപകടമൊഴിവായത് തലനാരിഴക്ക്