നെൽസൺ മണ്ടേലയുടെ മകൾ സിൻഡ്സി മണ്ടേല അന്തരിച്ചു

Web Desk   | Asianet News
Published : Jul 13, 2020, 03:45 PM IST
നെൽസൺ മണ്ടേലയുടെ മകൾ സിൻഡ്സി മണ്ടേല അന്തരിച്ചു

Synopsis

തിങ്കളാഴ്ച രാവിലെ ജോഹന്നാസ് ബർ​ഗിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.   

ജോഹന്നാസ്ബർ​ഗ്: ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ് നെൽസൺ മണ്ടേലയുടെ മകൾ സിൻഡ്സി മണ്ടേല അന്തരിച്ചു. 59 വയസ്സായിരുന്നു. പ്രാദേശിക മാധ്യമങ്ങളാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഡെനമാർക്കിലെ അംബാസഡറായി പ്രവർത്തിച്ചു വരികയായിരുന്നു സിൻഡ്സി മണ്ടേല. മരണകാരണം  പുറത്ത് വന്നിട്ടില്ല. തിങ്കളാഴ്ച രാവിലെ ജോഹന്നാസ് ബർ​ഗിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നെല്‍സണ്‍ മണ്ടേലയുടെയും വിന്നി മണ്ടേലയുടെയും മകളാണ് സിന്‍ഡ്സി മണ്ടേല. ഇവര്‍ക്ക് ഭര്‍ത്താവും നാലു മക്കളുമുണ്ട്. 

 

 


 

PREV
click me!

Recommended Stories

'ഭാര്യ ഉഷയെയും മക്കളെയും ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുമോ?' കുടിയേറ്റ വിരുദ്ധ പരാമർശം നടത്തിയ ജെ ഡി വാൻസിന് ചുട്ടമറുപടി
ദാരുണം, സഹജക്ക് പിന്നാലെ അൻവേഷും; വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ യുഎസിൽ രണ്ടാമത്തെ ഇന്ത്യക്കാരൻ മരിച്ചു