നേപ്പാൾ ദുരന്തം; മരണം 1350 കടന്നു, രാജ്യത്തിന്റെ പുനർ നിർമ്മാണത്തിന് സഹായം വേണം, പ്രധാനമന്ത്രി ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിലേക്ക്

Published : Sep 06, 2026, 07:19 AM IST
nepal flood

Synopsis

നേപ്പാൾ ദുരന്തത്തിൽ നഷ്‌ടപരിഹാരം തേടി നേപ്പാൾ പ്രധാനമന്ത്രി ഐക്യരാഷ്രസഭ ജനറൽ അസംബ്ലിയിലേക്ക്. കാലാവസ്ഥ വ്യതിയാനത്തിൻ്റെ പ്രത്യാഘാതത്തിൽ അന്താരാഷ്ട്ര സമൂഹം പിന്തുണക്കണമെന്നാവശ്യപ്പെടും

ദില്ലി: നേപ്പാൾ ദുരന്തത്തിൽ നഷ്‌ടപരിഹാരം തേടി നേപ്പാൾ പ്രധാനമന്ത്രി ഐക്യരാഷ്രസഭ ജനറൽ അസംബ്ലിയിലേക്ക്. കാലാവസ്ഥ വ്യതിയാനത്തിൻ്റെ പ്രത്യാഘാതത്തിൽ അന്താരാഷ്ട്ര സമൂഹം പിന്തുണക്കണമെന്നാവശ്യപ്പെടും. 22 ന് തുടങ്ങുന്ന അസംബ്ലിയിൽ നേപ്പാൾ പുനർനിർമ്മാണത്തിന് സഹായം തേടും. ദുരന്തത്തിന് ഉത്തരവാദി ഇന്ത്യയോ, ചൈനയോ ആണെന്ന് പറഞ്ഞിട്ടില്ലെന്ന് നേപ്പാൾ വിദേശകാര്യമന്ത്രി ശിശിർ ഖനാൽ വ്യക്തമാക്കി. ഇന്ത്യയും ചൈനയും നേപ്പാളും നേരിടുന്നത് സമാന പ്രതിസന്ധിയെന്നും ശിശിർ ഖനാൽ പറഞ്ഞു.

ഇന്ത്യയുടെ പിന്തുണയോടെ രക്ഷാപ്രവർത്തനം തുടരുകയാണ്. നിർമ്മാണത്തിലിരുന്ന ടണലുകൾ കണ്ടെത്താൻ ഉപഗ്രഹ ചിത്രങ്ങളും ഉപയോഗിക്കുന്നുണ്ട്. 100 ലധികം തൊഴിലാളികൾ വിവിധ ടണലുകളിൽ പെട്ടിട്ടുണ്ടെന്ന് സർക്കാർ പറയുന്നു. അതേസമയം, ദുരന്തത്തിൽ മരണം 1350 കടന്നു. കാണാതായ വിദേശപൗരത്വമുള്ള മലയാളികളെ കുറിച്ച് പുതിയ വിവരങ്ങളില്ലെന്നാണ് റിപ്പോർട്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരിച്ചടിച്ച് അമേരിക്ക, ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു; വേണമെങ്കിൽ മുഴുവൻ കപ്പലുകളും തകർക്കുമെന്ന് ഭീഷണി
മിസ് വേൾഡ് 2026 കിരീടം ചൂടി ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോള