തങ്ങളുടെ ഭൂമി ചര്‍ച്ചയിലൂടെ ഇന്ത്യയില്‍നിന്ന് തിരിച്ചുപിടിക്കുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി

Published : Jun 11, 2020, 07:17 PM IST
തങ്ങളുടെ ഭൂമി ചര്‍ച്ചയിലൂടെ ഇന്ത്യയില്‍നിന്ന് തിരിച്ചുപിടിക്കുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി

Synopsis

കാലാപാനിയും ലിപുലേഖും നേപ്പാളില്‍ ഉള്‍പ്പെടുത്തി പുതിയ രാഷ്ട്രീയ ഭൂപടം നേപ്പാള്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. അതിന് പിന്നാലെ മറുപടിയുമായി ഇന്ത്യയും രംഗത്തുവന്നു.  

കാഠ്മണ്ഡു: നേപ്പാളിന്റെ ഭൂമി ഇന്ത്യയില്‍ നിന്ന് ചര്‍ച്ചയിലൂടെ തിരിച്ചുപിടിക്കുമെന്ന് പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി. കാലാപാനി പ്രശ്‌നം നയതന്ത്ര ചര്‍ച്ചയിലൂടെ ചരിത്രപരമായ വസ്തുതളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ പിടിച്ചടക്കിയ ഞങ്ങളുടെ ഭൂമി ചര്‍ച്ചയിലൂടെ തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നേപ്പാളിന്റെ ഭൂമി കൈയേറിയാണ് ഇന്ത്യ കാലാപാനിയില്‍ കാളീ ക്ഷേത്രവും കൃത്രിമ കാളീ നന്ദിയും നിര്‍മ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ നദിയാണ് ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയായി പരിഗണിക്കുന്നത്. 

കാലാപാനിയും ലിപുലേഖും നേപ്പാളില്‍ ഉള്‍പ്പെടുത്തി പുതിയ രാഷ്ട്രീയ ഭൂപടം നേപ്പാള്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. അതിന് പിന്നാലെ മറുപടിയുമായി ഇന്ത്യയും രംഗത്തുവന്നു. ഇന്ത്യ നേപ്പാളിന്റെ പ്രദേശം കൈയേറിയിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി. പുതിയ ഭൂപടത്തെയും ഇന്ത്യ എതിര്‍ത്തു.

ഉത്തരാഖണ്ഡിലെ ധര്‍ച്ചുളയില്‍ നിന്ന് ലിപുലേഖിലേക്ക് 80 കിലോമീറ്റര്‍ റോഡ് മെയ് എട്ടിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തതിന് ശേഷമാണ് ഇരുരാജ്യങ്ങളും അതിര്‍ത്തി പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. നേപ്പാളിന്റെ പ്രദേശങ്ങളിലൂടെയാണ് ഇന്ത്യ റോഡ് നിര്‍മിച്ചതെന്ന് അവര്‍ ആരോപിച്ചിരുന്നു. എന്നാല്‍, ഇക്കാര്യം ഇന്ത്യ നിഷേധിച്ചു. തുടര്‍ന്നാണ് കാലാപാനി, ലിപുലേഖ്, ലിംപിയാധുര പ്രദേശങ്ങള്‍ തങ്ങളുടേതാക്കി നേപ്പാള്‍ പുതിയ ഭൂപടം അംഗീകരിച്ചത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആകാശത്തേയ്ക്ക് നോക്കിയ ജനങ്ങൾ ഞെട്ടി; ഒന്നും രണ്ടുമല്ല, നിരനിരയായി നാല് ചന്ദ്രൻമാര്‍! റഷ്യയിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യുഎസുമായി 'രഹസ്യ' വ്യാപാര കരാറിന് ഇടക്കാല സർക്കാർ, ലക്ഷ്യം ഇന്ത്യയേക്കാൾ കുറഞ്ഞ തീരുവ; ബംഗ്ലാദേശിൽ പ്രതിഷേധം