ഇറാൻ ഭരണകൂടത്തെ വീഴ്ത്താൻ ഏത് നിമിഷവും ഒരുക്കമെന്ന് നെതന്യാഹു; ഇപ്പോൾ ഇടപെടേണ്ടെന്ന് ട്രംപ്

Published : Sep 03, 2026, 08:33 AM IST
trump netanyahu

Synopsis

ഇസ്രയേൽ ഇപ്പോൾ ഇടപെടേണ്ടതില്ല എന്നാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. കടലിൽ മൈനുകൾ സ്ഥാപിക്കാനായി ഇറാൻ നിർമിച്ച മിസൈലുകൾ തകർത്തെന്ന് ട്രംപ് പറഞ്ഞു.

ടെഹ്റാൻ: ഇറാൻ ഭരണകൂടത്തെ വീഴ്ത്താൻ ഏത് നിമിഷവും ഒരുക്കമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേൽ ഇപ്പോൾ ഇടപെടേണ്ടതില്ല എന്നാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. കടലിൽ മൈനുകൾ സ്ഥാപിക്കാനായി ഇറാൻ നിർമിച്ച മിസൈലുകൾ തകർത്തെന്ന് ട്രംപ് പറഞ്ഞു.

ഒരു മാസത്തെ ശാന്തതയ്ക്കു ശേഷം പശ്ചിമേഷ്യയിൽ വീണ്ടും രക്തച്ചൊരിച്ചിൽ. കഴിഞ്ഞ 48 മണിക്കൂറിൽ ഇറാനിൽ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളിൽ 18 പേർ കൊല്ലപ്പെടുകയും 142 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ 61 സ്ത്രീകളും 44 കുട്ടികളും ഉൾപ്പെടുന്നു. തെക്കൻ ഇറാനിൽ ഒരു വിവാഹ ചടങ്ങിന് നേരെ അമേരിക്കൻ ബോംബാക്രമണം ഉണ്ടായി. ആറു വയസ്സുകാരൻ ഉൾപ്പെടെ നാലു പേർ ഇവിടെ കൊല്ലപ്പെട്ടു. ഇറാനിൽ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.

അതിനിടെ ഹോർമുസ് കടലിടുക്കിൽ സൗദി അറേബ്യയുടെയും ദക്ഷിണ കൊറിയയുടെയും കപ്പലുകൾക്കു നേരെ ആക്രമണമുണ്ടായി. സൗദി കപ്പലിലുണ്ടായിരുന്ന രണ്ട് ഫിലിപ്പീൻസ് നാവികർ കൊല്ലപ്പെട്ടു. ഇറാനാണ് ഇതിന് പിന്നിലെന്ന് സൗദി ആരോപിച്ചു. എന്നാൽ വിലക്കപ്പെട്ട പാതയിലൂടെ സഞ്ചരിച്ച് കപ്പലുകൾ മൈനുകളിൽ തട്ടിയാണ് അപകടമുണ്ടായതെന്നാണ് ഇറാന്‍റെ വാദം. ലോകത്തെ പ്രധാന എണ്ണപ്പാതയായ ഹോർമുസ് കടലിടുക്കിൽ സുരക്ഷിതവും തടസ്സമില്ലാത്തതുമായ കപ്പൽ ഗതാഗതം ഉറപ്പാക്കണമെന്ന് ജി20 രാജ്യങ്ങൾ ആവശ്യപ്പെട്ടു. അമേരിക്കയുടെ ജോർദാനിലെ സൈനിക താവളങ്ങൾ ഉന്നമിട്ട് ഇറാൻ ആക്രമണം നടത്തി. ഇറാനെതിരെ സാമ്പത്തിക സമ്മർദ്ദം ശക്തമാക്കാൻ ഒരുങ്ങുകയാണ് അമേരിക്ക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടൈംസ് സ്‌ക്വയറിലുണ്ടായ ആക്രമണം: ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു
ഇറാന്‍റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നേരിട്ട് കുവൈത്ത് വ്യോമ പ്രതിരോധ സേന; സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് മുന്നറിയിപ്പ്