ടൈംസ് സ്‌ക്വയറിലുണ്ടായ ആക്രമണം: ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു

Published : Sep 02, 2026, 10:17 PM IST
usa

Synopsis

ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിലുണ്ടായ അപ്രതീക്ഷിത ആക്രമണത്തിൽ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് എറിൻ പിയാസെന്റി കൊല്ലപ്പെട്ടു.

വാഷിങ്ടൺ : അമേരിക്കയിൽ ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിലുണ്ടായ ആക്രമണത്തിൽ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് എറിൻ പിയാസെന്റി (32 ) കൊല്ലപ്പെട്ടു. തിരക്കേറിയ ടൈംസ് സ്‌ക്വയറിലൂടെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന എറിനെ യാതൊരു പ്രകോപനവും കൂടാതെ 49-കാരിയായ പമേല സിസ്നെറോസ് എന്ന സ്ത്രീ ആക്രമിക്കുകയായിരുന്നു. ആദ്യം സബ്‌വേ സ്റ്റേഷനിൽനിന്ന് പുറത്തുവന്ന 68 വയസ്സുകാരനായ വിനോദസഞ്ചാരിയെ കുത്തിപ്പരിക്കൽപ്പിച്ച ശേഷമാണ് അക്രമി തൊട്ടടുത്തുണ്ടായിരുന്ന എറിന് നേരെ തിരിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ എറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ വിനോദസഞ്ചാരി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രസവാവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിച്ച് ദിവസങ്ങൾക്കകമാണ് ദാരുണമായ കൊലപാതകം നടന്നത്. ആദ്യ ഘട്ടത്തിൽ ആക്രമി കീഴടങ്ങാൻ കൂട്ടാക്കിയില്ല. തുടർന്ന് പോലീസ് നടത്തിയ വെടിവെപ്പിൽ അക്രമി കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്നുകുട്ടികളുടെ അമ്മയായ പ്രതി മാനസികരോഗമുള്ള ആളായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാന്‍റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നേരിട്ട് കുവൈത്ത് വ്യോമ പ്രതിരോധ സേന; സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് മുന്നറിയിപ്പ്
ടൈംസ് സ്ക്വയറിൽ കത്തിക്കുത്ത്; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡൻ്റ് കുത്തേറ്റ് മരിച്ചു; അക്രമിയായ 49കാരിയെ വെടിവെച്ച് കൊന്നു