'അറസ്റ്റ് വാറണ്ടല്ല, നെതന്യാഹുവിന് വധശിക്ഷ നൽകണം'; ഇസ്രായേൽ നേതാക്കൾ ക്രിമിനലുകളെന്ന് ഖമേനി

Published : Nov 26, 2024, 05:40 AM IST
'അറസ്റ്റ് വാറണ്ടല്ല, നെതന്യാഹുവിന് വധശിക്ഷ നൽകണം'; ഇസ്രായേൽ നേതാക്കൾ ക്രിമിനലുകളെന്ന് ഖമേനി

Synopsis

ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മേധാവി യോവ് ​ഗാലന്റിനും ഹമാസ് നേതാവായ ഇബ്രാഹിം അൽ മസ്‌റിക്കും എതിരെ അറസ്റ്റ് വാറണ്ട്...Read More   

ടെഹ്റാൻ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ള നേതാക്കൾക്ക് വധശിക്ഷ നൽകണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി. അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) നെതന്യാഹുവിന് ഉൾപ്പെടെ യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് അറസ്റ്റ് വാറണ്ട് പുറപ്പെടുച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ടല്ല, വധശിക്ഷ തന്നെ നൽകണമെന്ന ആവശ്യവുമായി ഖമേനി രം​ഗത്തെത്തിയിരിക്കുന്നത്. 

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും അദ്ദേഹത്തിൻ്റെ മുൻ പ്രതിരോധ മേധാവി യോവ് ​ഗാലന്റിനും ഹമാസ് നേതാവായ ഇബ്രാഹിം അൽ മസ്‌റിക്കും എതിരെയാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെയാണ് നെതന്യാഹു ഉൾപ്പെടെയുള്ള ഇസ്രായേൽ നേതാക്കൾ ക്രിമിനലുകളാണെന്നും അറസ്റ്റ് വാറണ്ടിന് പകരം വധശിക്ഷ തന്നെ നൽകണം എന്നാവശ്യപ്പെട്ട് ഖമേനി രം​ഗത്തെയിരിക്കുന്നത്. 

ഗാസയിലെ സാധാരണ ജനങ്ങൾക്കെതിരായ വ്യാപക ആക്രമണങ്ങളുടെ ഭാഗമായി കൊലപാതകം, പീഡനം, പട്ടിണി എന്നിവയുൾപ്പെടെയുള്ള സംഭവങ്ങൾക്ക് ഉത്തരവാദികൾ നെതന്യാഹുവും യോവ് ഗാലൻ്റും ആണെന്ന് വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് ഐസിസി ജഡ്ജിമാർ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഐസിസിയുടെ നിരീക്ഷണം ലജ്ജാകരവും അസംബന്ധവുമാണെന്നായിരുന്നു ഇസ്രായേലിന്റെ നിലപാട്. ​ഗാസയിലെ യുദ്ധക്കുറ്റങ്ങൾ ഇസ്രായേൽ നിരസിക്കുകയും ചെയ്തു. നിലവിൽ ഇസ്രായേലും ഹിസ്ബുല്ലയും തമ്മിൽ വെടിനിർത്തലിന് ധാരണയായെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്