റിപ്പബ്ലിക്കൻ പ്രൈമറി തെരഞ്ഞെടുപ്പിൽ റിക്ക് മേത്തയ്ക്ക് ജയം

Web Desk   | Asianet News
Published : Jul 11, 2020, 03:37 PM ISTUpdated : Jul 11, 2020, 03:45 PM IST
റിപ്പബ്ലിക്കൻ പ്രൈമറി തെരഞ്ഞെടുപ്പിൽ റിക്ക് മേത്തയ്ക്ക് ജയം

Synopsis

നവംബറിൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ നിലവിലെ സെനറ്ററായ കോറി ബുക്കറിനെയാണ് റിക്ക് മേത്ത നേരിടാനൊരുങ്ങുന്നത്. 


ന്യൂജഴ്സി: യുഎസ് സെനറ്റിലെക്ക് നടന്ന പ്രൈമറി തെരഞ്ഞെടുപ്പിൽ ന്യൂജഴ്സിയിൽ നിന്ന് മത്സരിച്ച ‌റിക്ക് മേത്തയ്ക്ക് വിജയം. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായിട്ടാണ് സംരംഭകനും ഫാർമസിസ്റ്റുമായ റിക്ക് മേത്ത മത്സരിച്ചത്. ഇന്ത്യൻ‌ വംശജനായ റിക്ക് മറ്റൊരു ഇന്ത്യൻ വംശജനായ ഹിർഷ സിം​ഗിനെയാണ് പരാജയപ്പെടുത്തിയത്. നവംബറിൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ നിലവിലെ സെനറ്ററായ കോറി ബുക്കറിനെയാണ് റിക്ക് മേത്ത നേരിടാനൊരുങ്ങുന്നത്. ജൂലൈ 7 ന് നടന്ന പ്രൈമറിയുടെ വോട്ട് എണ്ണൽ പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചത് ജൂലൈ 10നാണ്. 

റിക്ക് മേത്ത പോള്‍ ചെയ്തതില്‍ 85736 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി ഹിര്‍ഷ സിംഗിന് 75402 വോട്ടുകള്‍ ലഭിച്ചു. ഏറ്റവും കുടുതൽ ഇന്തോ-അമേരിക്കൻ പൗരൻമാരുള്ള ന്യൂജഴ്സി ഡെമോക്രാറ്റിക് പാർട്ടിയുടെ കോട്ടയായിട്ടാണ് കണക്കാക്കപ്പെടുന്നത്. ബയോടെക് സംരഭകനും ഹെൽത്ത് കെയർ വിദ​ഗ്​ദ്ധനും അറ്റോർണിയും കൂടിയാണ് റിക്ക് മേത്ത. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഏഷ്യയിലെ ഒരു പ്രധാന ന​ഗരം മുങ്ങുന്നു! വരും വർഷങ്ങളിൽ വലിയൊരു ഭാഗം വാസയോഗ്യമല്ലാതാകുമെന്ന് റിപ്പോര്‍ട്ട്
ഗോവയിൽ നിശാക്ലബ്ബിൽ തീ പടർന്ന് 5 മണിക്കൂറിനുള്ളിൽ രാജ്യം വിട്ട ഉടമകൾ പിടിയിൽ, ഇന്റർപോൾ നോട്ടീസിന് പിന്നാലെ അറസ്റ്റ് ഫുകേതിൽ