
ദില്ലി: രക്തത്തിൽ കുതിർന്ന ടോയ്‌ലറ്റ് പേപ്പറിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവിനെ (New Born Baby) വിമാനത്തിന്റെ ശുചിമുറിയിലെ (Plane's Toilet) ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരാണ് കുഞ്ഞിനെ കണ്ടെത്തിയത്. ജനുവരി ഒന്നിന് സർ സീവൂസാഗൂർ രാംഗൂലം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ എയർ മൗറീഷ്യസ് വിമാനത്തിൽ നിന്നാണ് കുഞ്ഞിനെ കിട്ടിയത്.
സംഭവവുമായി ബന്ധപ്പെട്ട് മഡഗാസ്‌കറിൽ നിന്നുള്ള 20 കാരിയെ അറസ്റ്റ് ചെയ്തതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. കുഞ്ഞ് സുഖമായിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പതിവ് കസ്റ്റംസ് പരിശോധനയ്ക്കായി വിമാനം സ്‌ക്രീൻ ചെയ്തപ്പോഴാണ് എയർപോർട്ട് ഉദ്യോഗസ്ഥർ കുട്ടിയെ കണ്ടെത്തിയത്. രക്തം പുരണ്ട ടോയ്‌ലറ്റ് പേപ്പർ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കൂടുതൽ പരിശോധിച്ചത്.
ഉടൻ തന്നെ അവർ കുഞ്ഞിനെ ചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിൽ എത്തിച്ചു. വിമാനത്തിൽ നിന്ന് കണ്ടെത്തിയ ആൺകുഞ്ഞ് തന്റേതല്ലെന്ന് യുവതി ആദ്യം പറഞ്ഞെങ്കിലും വൈദ്യ പരിശോധനയിൽ സ്ത്രീ പ്രസവിച്ചതായി വ്യക്തമായി. യുവതി ഇപ്പോൾ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam