കൊവിഡ് 19 സ്ഥിരീകരിക്കുന്ന ലോകത്തെ ഏറ്റവും പ്രായം കുറ‌ഞ്ഞ രോഗി ലണ്ടനില്‍, പ്രായം മിനുട്ടുകള്‍ മാത്രം

By Web TeamFirst Published Mar 15, 2020, 9:06 AM IST
Highlights

കുട്ടിക്ക് എങ്ങനെയാണ് വൈറസ് ബാധയുണ്ടായതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാരിപ്പോള്‍. ഇത് ഗര്‍ഭപാത്രത്തിലൂടെയാണോ അതോ പ്രസവ സമയത്താണോ വൈറസ് ബാധയുണ്ടായതെന്ന് ഡോക്ടര്‍മാര്‍ക്ക് വ്യക്തമല്ല... 

ലണ്ടന്‍: ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ച കൊവിഡ് മഹാമാരി ഏറ്റവുമധികം ബാധിക്കുന്നത് കുട്ടികളെയും വൃദ്ധരെയുമാണ്. ഏറ്റവും പ്രയാം കുറഞ്ഞ രോഗി ഉള്ളത് ഇപ്പോള്‍ ലണ്ടനിലാണ്. പ്രായം മിനുട്ടുകള്‍ മാത്രം. കുട്ടിയുടെ അമ്മയെ ഗര്‍ഭിണിയായിരിക്കെയാണ് ന്യൂമോണിയ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പ്രസവം നടന്നതിന് ശേഷമാണ് ഇവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിക്കുന്നത്. 

ജനിച്ച് മിനുട്ടുകള്‍ക്കുള്ളില്‍ കുഞ്ഞിനും കൊവിഡ് പരിശോധന നടത്തി. കുട്ടിക്ക് എങ്ങനെയാണ് വൈറസ് ബാധയുണ്ടായതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാരിപ്പോള്‍. ഇത് ഗര്‍ഭപാത്രത്തിലൂടെയാണോ അതോ പ്രസവ സമയത്താണോ വൈറസ് ബാധയുണ്ടായതെന്ന് ഡോക്ടര്‍മാര്‍ക്ക് വ്യക്തമല്ല. 

അമ്മ ഇപ്പോള്‍ പ്രത്യേക പരിചരണത്തിലാണ്. കുട്ടി മറ്റൊരു ആശുപത്രിയില്‍ ചികിത്സയിലുമാണ്. ശനിയാഴ്ച വരെ യൂറോപ്പിലെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 798 ആണ്. 10 പേര്‍ക്ക് മരണം സംഭവിച്ചു. 

click me!