ലൈവ് വാർത്താ അവതാരണത്തിനിടെ മാധ്യമ പ്രവർത്തക ബോധം കെട്ടുവീണു; വീഡിയോ

By Web TeamFirst Published Mar 19, 2023, 3:26 PM IST
Highlights

42കാരിയായ അലീസ തലചുറ്റി താഴോട്ട് വീഴുന്നത് ദൃശ്യങ്ങളിൽ കൃത്യമായി കാണാം. മറ്റു സ്റ്റുഡിയോയിലിരുന്ന് സംസാരിച്ചിരുന്ന മാധ്യമപ്രവർത്തകരായ നിക്കെല്ല മെഡിയും റേച്ചൽ കിമ്മും അലീസയുമായി സംസാരിക്കുമ്പോഴാണ് സംഭവം. 

ന്യൂയോർക്ക്: ലൈവ് വാർത്താ അവതാരണത്തിനിടെ മാധ്യമ പ്രവർത്തക ബോധം കെട്ടുവീണു. അമേരിക്കയിലാണ് സംഭവം. രാവിലെയുള്ള കാലാവസ്ഥാ വാർത്ത അവതരിപ്പിക്കുകയായിരുന്നു മാധ്യമപ്രവർത്തകയായ അലീസ കാൾസൺ. മറ്റു സ്റ്റുഡിയോയിലെ മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടയിൽ അലീസ ബോധം കെട്ടു വീഴുന്ന വീഡിയോ പുറത്തുവന്നു.

42കാരിയായ അലീസ തലചുറ്റി താഴോട്ട് വീഴുന്നത് ദൃശ്യങ്ങളിൽ കൃത്യമായി കാണാം. മറ്റു സ്റ്റുഡിയോയിലിരുന്ന് സംസാരിച്ചിരുന്ന മാധ്യമപ്രവർത്തകരായ നിക്കെല്ല മെഡിയും റേച്ചൽ കിമ്മും അലീസയുമായി സംസാരിക്കുമ്പോഴാണ് സംഭവം. അതേസമയം, പ്രോ​ഗ്രാം പിന്നീട് സംപ്രേഷണം ചെയ്യാനായില്ല. പകരം മറ്റൊരു പരിപാടി സംപ്രേഷണം ചെയ്യുകയായിരുന്നു. 

ലൈവ് വാർത്താ അവതാരണത്തിനിടെ മാധ്യമ പ്രവർത്തക ബോധം കെട്ടുവീണു; വീഡിയോ

രാവിലെ ന്യൂസ്‌കാസ്റ്റിനിടെ ഞങ്ങളുടെ സഹപ്രവർത്തക അലിസ കാൾസൺ അസുഖബാധിതയായിരുന്നു. അലിസയെ രക്ഷിക്കാൻ ഉടനടി നടപടി സ്വീകരിച്ച അവളുടെ സഹപ്രവർത്തകർക്ക് നന്ദി പറയുന്നു. അലിസ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. അവൾ ഉടൻ സുഖം പ്രാപിക്കാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നുവെന്ന് ന്യൂസ് ഡയറക്ടർ മൈക്ക് ഡെല്ലോ പറഞ്ഞു.

2014-ൽ കാലാവസ്ഥാ റിപ്പോർട്ടിനിടെ സെറ്റിൽ വച്ച് ഛർദ്ദിച്ചപ്പോൾ മിസ് ഷ്വാർട്‌സിന് സമാനമായ അനുഭവം ഉണ്ടായിരുന്നു. അതേസമയം, അസുഖത്തെക്കുറിച്ച് അന്വേഷിച്ചവർക്ക് അലീസ കാൾസൺ നന്ദി പറഞ്ഞു. സമാനമായ സംഭവം പലയിടത്തും നടന്നിട്ടുണ്ട്. 

ലൈവ് റിപ്പോർട്ടിങ്ങിനിടെ തളർന്നു വീണ് മാധ്യമ പ്രവർത്തക; വീഡിയോ വൈറല്‍

CBS LA weather lady collapses live on TV pic.twitter.com/mUlNEA2CDU

— Defund NPR--Defund Democrats (@defundnpr3)

 

click me!