നന്നായി സ്നേഹിക്കൂ; 'ബ്രേക്ക് അപ്' വിഷമിപ്പിക്കുന്ന കൗമാരക്കാരെ സഹായിക്കാൻ കാമ്പയിനുമായി ഈ രാജ്യം

By Web TeamFirst Published Mar 24, 2023, 2:05 PM IST
Highlights

പ്രണയത്തകർച്ചയിൽ തളർന്നുപോകാതെ ഭാവിയിൽ കൂടുതൽ മികവുറ്റ രീതിയിൽ ബന്ധങ്ങളെ സംരക്ഷിക്കാനും മുന്നോട്ടുപോകാനും യുവതലമുറയെ പ്രാപ്തരാക്കുന്നതാണ് ഈ കാമ്പയിനെന്ന് ന്യൂസിലന്റ് സർക്കാർ പറയുന്നു. സോഷ്യൽ ഡെവലപ്മെന്റ് മന്ത്രാലയമാണ് കാമ്പയിന് നേതൃത്വം നൽകുന്നത്. മൂന്നു വർഷത്തേക്ക് നാല് മില്യൺ ഡോളറാണ് (20 കോടിയിലധികം രൂപ) പദ്ധതിക്കായി സർക്കാർ വകയിരുത്തിയിരിക്കുന്നത്. 

ദില്ലി: പ്രണയവും പ്രണയത്തകർച്ചയുമൊക്കെ സാധാരണമാണെങ്കിലും അത്തരം തകർച്ചകൾ ചിലപ്പോൾ യുവതീയുവാക്കളെ സാരമായി ബാധിക്കാറുണ്ട്. മാനസികമായി തകർന്നുപോകുന്നവരിൽ ഏറിയ പങ്കും കൗമാരക്കാരായിരിക്കും. ഇങ്ങനെ പ്രതിസന്ധി നേരിടുന്ന കൗമാരക്കാരെ ലക്ഷ്യമിട്ട് പുതിയ കാമ്പയിന് തുടക്കം കുറിച്ചിരിക്കുകയാണ് ന്യൂസിലന്റ്. ലവ് ബെറ്റർ എന്ന് പേരിട്ടിരിക്കുന്ന കാമ്പയിൻ ബന്ധങ്ങളെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ കൗമാരക്കാരെ പ്രാപ്തരാക്കാൻ കൂടി ലക്ഷ്യമിട്ടുള്ളതാണ്. 

പ്രണയത്തകർച്ചയിൽ തളർന്നുപോകാതെ ഭാവിയിൽ കൂടുതൽ മികവുറ്റ രീതിയിൽ ബന്ധങ്ങളെ സംരക്ഷിക്കാനും മുന്നോട്ടുപോകാനും യുവതലമുറയെ പ്രാപ്തരാക്കുന്നതാണ് ഈ കാമ്പയിനെന്ന് ന്യൂസിലന്റ് സർക്കാർ പറയുന്നു. സോഷ്യൽ ഡെവലപ്മെന്റ് മന്ത്രാലയമാണ് കാമ്പയിന് നേതൃത്വം നൽകുന്നത്. മൂന്നു വർഷത്തേക്ക് നാല് മില്യൺ ഡോളറാണ് (20 കോടിയിലധികം രൂപ) പദ്ധതിക്കായി സർക്കാർ വകയിരുത്തിയിരിക്കുന്നത്. 

1200ലധികം കൗമാരക്കാരാണ് സഹായം വേണമെന്ന് ഞങ്ങളോട് ആവശ്യപ്പെട്ടത്. പ്രണയം, പ്രണയനൈരാശ്യം, പ്രണയത്തകർച്ച തുടങ്ങിയവയൊക്കെ ഇവർക്കിടയിൽ വലിയ വെല്ലുവിളിയാണ്. ന്യൂസിലന്റ് മന്ത്രി പ്രിയങ്ക രാധാകൃഷ്ണൻ പറയുന്നു. കുടുംബവഴക്കുകൾക്കും ലൈം​ഗിക അതിക്രമങ്ങൾക്കും കുപ്രസിദ്ധി നേടിയ സ്ഥലമാണ് ന്യൂസിലന്റ്. ഇതിനൊരു മാറ്റം വരേണ്ടത് അനിവാര്യമാണ്. അതുകൂടി ലക്ഷ്യമിട്ടാണ് യുവതലമുറയ്ക്കായി ഇത്തരമൊരു കാമ്പയിനെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. ന്യൂസിലന്റിൽ 16നും 24നുമിടയിൽ പ്രായമുള്ളവരിൽ 87 ശതമാനവും പ്രണയബന്ധങ്ങളിൽ നിന്ന് വളരെ മോശം അനുഭവം നേരിടുന്നവരാണെന്ന് സർക്കാർ കണക്കുകളെ ഉദ്ധരിച്ച് ​ഗാർഡിയൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

Read Also: ഐ ഫോൺ ഓർഡർ ചെയ്തു, കിട്ടിയത് സോപ്പ്; കമ്പനിക്ക് വൻപിഴയിട്ട് കോടതി

click me!