സർക്കാരിനെയും പ്രസിഡന്‍റിനെയും വിമർശിച്ചു; നിക്കരാഗ്വയിൽ ബിഷപ്പിന് 26 വർഷം ജയിൽശിക്ഷ, പൗരത്വം റദ്ദാക്കി

Published : Feb 13, 2023, 10:13 AM IST
സർക്കാരിനെയും പ്രസിഡന്‍റിനെയും വിമർശിച്ചു; നിക്കരാഗ്വയിൽ ബിഷപ്പിന് 26 വർഷം ജയിൽശിക്ഷ, പൗരത്വം റദ്ദാക്കി

Synopsis

ജയില്‍ ശിക്ഷ വിധിച്ചതിന് പുറമേ ബിഷപ്പിന്റെ നിക്കരാഗ്വ പൗരത്വവും ഡാനിയൽ ഒർട്ടേഗ റദ്ദാക്കി. ബിഷപ്പിനൊപ്പം അറസ്റ്റിലായ നാല് വൈദികർക്കും മൂന്ന് വൈദിക വിദ്യാർഥികൾക്കും 10 വർഷം വീതം ജയിൽശിക്ഷ വിധിച്ചിട്ടുണ്ട്.  

മെക്സിക്കോ സിറ്റി: നിക്കരാഗ്വയിലെ പ്രസിഡന്‍റ് ഡാനിയൽ ഒർട്ടേഗയെ വിമര്‍ശിച്ച കത്തോലിക്കാ ബിഷപ് റൊളാൻഡോ അൽവാരസിന് 26 വർഷം ജയിൽ ശിക്ഷ. സർക്കാരിനെ വിമർശിച്ചതിനു ദേശദ്രോഹക്കുറ്റം ചുമത്തിയാണ് കഴിഞ്ഞ ഓഗസ്റ്റിൽ റൊളാൻഡോ അൽവാരസിനെ അറസ്റ്റ് ചെയ്തു വീട്ടുതടങ്കലിലാക്കിയത്. ബിഷപ്പിനെ മറ്റ് 222 തടവുകാർക്കൊപ്പം യുഎസിലേക്കുള്ള വിമാനത്തിൽ കയറ്റാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. തുടർന്നാണ് ബിഷപ്പിനെ മൊഡേലേയിലെ ജയിലിലടച്ചത്.

ജയില്‍ ശിക്ഷ വിധിച്ചതിന് പുറമേ ബിഷപ്പിന്റെ നിക്കരാഗ്വ പൗരത്വവും ഡാനിയൽ ഒർട്ടേഗ റദ്ദാക്കി. ബിഷപ്പിനൊപ്പം അറസ്റ്റിലായ നാല് വൈദികർക്കും മൂന്ന് വൈദിക വിദ്യാർഥികൾക്കും 10 വർഷം വീതം ജയിൽശിക്ഷ വിധിച്ചിട്ടുണ്ട്.  രാജ്യദ്രോഹത്തിനും തെറ്റായ വാർത്ത പ്രചരിപ്പിച്ചതിനും ഈ മാസം ഏഴുപേരെയാണ് 10 വർഷത്തെ തടവിന് ശിക്ഷിച്ചത്. ഇവരെയെല്ലാം   യുഎസിലേക്ക് മാറ്റി.

അൽവാരസ് ബിഷപ്പായിരുന്ന മറ്റഗൽപ രൂപതയുടെ ഉടമസ്ഥതയിലുള്ള റേഡിയോ, ടിവി സ്റ്റേഷനുകൾ സർക്കാർ പിടിച്ചെടുത്തിരുന്നു. വത്തിക്കാൻ സ്ഥാനപതിയെയും മദർ തെരേസയുടെ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി അംഗങ്ങളെയും കഴിഞ്ഞ വർഷം നിക്കരാഗ്വ പുറത്താക്കി ബിഷപ് അൽവാരസിനെ ജയിലിലടച്ച സംഭവത്തിൽ താൻ അത്യധികം വേദനിക്കുന്നതായി ഫ്രാൻസിസ് മാർപാപ്പ സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ പ്രതിവാര പൊതുദർശന ചടങ്ങിൽ പറഞ്ഞു. 

Read More : 128 മണിക്കൂറുകൾ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍; തുര്‍ക്കിയില്‍ 2 മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രണ്ട് വലിയ ഡാമുകൾ വറ്റി, ശേഷിക്കുന്നത് 30 ദിവസത്തേക്കുള്ള വെള്ളം മാത്രം; സിന്ധു നദീജല കരാർ മരവിപ്പിച്ച ശേഷം നട്ടംതിരിഞ്ഞ് പാകിസ്ഥാൻ
ഇസ്രായേലിന് പിന്നാലെ പാകിസ്ഥാനും തുര്‍ക്കിയും സൗദിയുടമടക്കം 8 ഇസ്ലാമിക രാഷ്ട്രങ്ങള്‍ ട്രംപിന്‍റെ ഗാസ ദൗത്യത്തിന് പിന്തുണ നല്‍കി