
അബുജ: നൈജീരിയയിൽ ചാവേര്‍ ബോംബ് സ്ഫോടനം 30 പേർ കൊല്ലപ്പെട്ടു. 40 പേർക്ക് പരിക്കേറ്റു. മൂന്നു സ്ഫോടനങ്ങളാണ് ഉണ്ടായത്. ബോർണോ സംസ്ഥാനത്തെ കൊണ്ടുംഗയിലാണ് സംഭവമുണ്ടായത്. ബോക്കോ ഹറാം ഭീകരരാണ് ആക്രമണം നടത്തിയത്. ഞായറാഴ്ച രാത്രി പ്രദേശിക സമയം രാത്രി 8.30ന് ടിവിയിൽ ഫുട്ബോൾ മത്സരം കാണുകയായിരുന്നവരാണ് ആക്രമണത്തിനിരയായതെന്ന് അധികൃതർ അറിയിച്ചു.
ആത്മഹത്യ ബോംബ് ആക്രമണമാണ് സാധാരണക്കാര്‍ക്കെതിരെ നടന്നത് എന്നാണ് പ്രദേശിക മാധ്യമങ്ങള്‍ പറയുന്നത്. ആക്രമണം നടത്തിയ ചാവേര്‍ സംഘത്തില്‍ സ്ത്രീകളും ഉണ്ടായിരുന്നു എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. നേരത്തെയും ഇപ്പോള്‍ സ്ഫോടന പരമ്പര നടന്ന പ്രദേശത്ത് ബോക്കോ ഹറാം സ്ഫോടനം നടത്തിയിട്ടുണ്ട്.
ചാവേറായി എത്തിയ രണ്ട് സ്ത്രീകളും ഒരു പുരുഷനും മനുഷ്യ ബോംബായി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ദൃസാക്ഷികള്‍ പറയുന്നത്. ഒരു സ്ത്രീ ചാവേര്‍ ബോംബ് സ്ഫോടനത്തിന്റെ ഡിക്റ്റെക്റ്റര്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യത.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam