
രാഷ്ട്രീയ നേതാക്കളുടെ വിദ്യാഭ്യാസ യോഗ്യത പലപ്പോഴും ചർച്ചാ വിഷയം ആകാറുണ്ട്. ആവശ്യത്തിന് വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരാണ് രാഷ്ട്രീയക്കാരിൽ പലരും എന്നതാണ് പൊതുവിൽ ഉയരുന്ന ആക്ഷേപം. എന്നാൽ, ആരെയും അത്ഭുതപ്പെടുത്തുന്ന വിദ്യാഭ്യാസ യോഗ്യതകൾ കൊണ്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് ഒരു ലോക നേതാവ്. റൊമാനിയൻ പ്രസിഡന്‍റ് ആയ നിക്കുഷോർ ഡാൻ ആണ് പ്രതിഭാധനനായ ആ ലോക നേതാവ്.
ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ നാഷണലിസ്റ്റ് അനുഭാവിയായ ജോർജ്ജ് സിമിയോണിനെ പരാജയപ്പെടുത്തി, 55 -കാരനായ നിക്കുഷോർ ഡാൻ വീണ്ടും റൊമാനിയൻ പ്രസിഡന്‍റായി അധികാരത്തിലേറി. രാഷ്ട്രീയ രംഗത്തേക്ക് കടക്കുന്നതിന് മുൻപ് തന്നെ മാധ്യമശ്രദ്ധ പിടിച്ച് പറ്റിയ വ്യക്തിയാണ് അദ്ദേഹം. ഗണിതശാസ്ത്രത്തിൽ ഉള്ള അദ്ദേഹത്തിന്‍റെ അഗാധമായ അറിവ് ലോകം കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്.
ഇന്‍റർനാഷണൽ മാത്തമാറ്റിക്കൽ ഒളിമ്പ്യാഡിൽ രണ്ട് തവണ സ്വർണം നേടിയ ഒരു ഗണിത പ്രതിഭയാണ് നിക്കുഷോർ ഡാൻ. ഇന്‍റർനാഷണൽ മാത്ത് ഒളിമ്പ്യാഡ് വെബ്‌സൈറ്റ് പ്രകാരം, 1987 -ലെയും 1988 -ലെയും ടൂർണമെന്‍റുകളിലാണ് ഡാൻ സ്വർണ്ണ മെഡൽ നേടിയത്. രണ്ട് വർഷവും പരമാവധി സ്കോർ ആയ 42 പോയിന്‍റുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഹൈസ്കൂൾ പഠന കാലത്താണ് ഈ വലിയ വിജയങ്ങൾ ഇദ്ദേഹം സ്വന്തമാക്കിയത്. ആ കാലയളവിൽ ഇന്‍റർനാഷണൽ മാത്സ് ഒളിമ്പ്യാഡിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന രാജ്യങ്ങളിൽ സ്ഥിരമായി റൊമാനിയ ഇടം നേടിയിരുന്നു.
ഒളിമ്പ്യാഡ് വിജയങ്ങൾക്ക് ശേഷം, അദ്ദേഹം ബുക്കാറെസ്റ്റ് സർവകലാശാലയിലും പിന്നീട് ഫ്രാൻസിലെ ഏറ്റവും പ്രശസ്തമായ അക്കാദമിക് സ്ഥാപനങ്ങളിലൊന്നായ പാരീസിലെ എക്കോൾ നോർമൽ സുപ്പീരിയറിലും ഗണിതശാസ്ത്രം പഠിക്കുവാൻ ആയി ചേർന്നു. നിലവിൽ ബുക്കാറെസ്റ്റ് മേയറായി സേവനമനുഷ്ഠിക്കുന്ന നിക്കുഷോർ ഡാൻ, എക്കോൾ നോർമൽ സുപ്പീരിയറിൽ നിന്ന് ബിരുദാനന്തര ബിരുദവും പാരീസ് യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡിയും നേടിയിട്ടുണ്ട്. പഠനം പൂർത്തിയാക്കി പാരീസിൽ നിന്നും റൊമാനിയയിലേക്ക് മടങ്ങിയെത്തിയ ശേഷം ഡാൻ, ഒരു സിവിൽ ആക്ടിവിസ്റ്റായി മാറുകയും ഒടുവിൽ രാഷ്ട്രീയത്തിലേക്ക് തിരിയുമായിരുന്നു,