ഇമ്രാൻ ഖാന് യുഎസ്സിൽ അവഗണന: സ്വീകരിക്കാൻ ഔദ്യോഗിക പ്രതിനിധികളെത്തിയില്ല

By Web TeamFirst Published Jul 21, 2019, 3:47 PM IST
Highlights

എന്തുകൊണ്ടാണ് മറ്റൊരു രാജ്യത്തിന്റെ പ്രധാനമന്ത്രി എത്തുമ്പോള്‍ പാലിക്കേണ്ട സ്റ്റേറ്റ് പ്രോട്ടോക്കോള്‍ യു.എസ് പാലിക്കാതിരുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല

വാഷിംഗ്ടണ്‍:മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് യുഎസില്‍ എത്തിയ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് അവഗണന. ഇന്നലെ വാഷിംഗ്ടണിലെത്തിയ അദ്ദേഹത്തെ സ്വീകരിക്കാന്‍  യു.എസ്, ഔദ്യോഗിക പ്രതിനിധികളെ അയച്ചില്ലെന്ന് റിപ്പോര്‍ട്ട്. വാഷിംഗ്ടണിലെ വിമാനത്താവളത്തില്‍ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹമുദ് ഖുറേഷിയും അമേരിക്കയിലെ പാക്ക് അംബാസിഡറുമാണ് അദ്ദേഹത്തെ സ്വീകരിച്ചത്. 

പാക് പ്രധാനമന്ത്രിയെ മനപൂര്‍വ്വം അവഗണിക്കുന്നതിന്‍റെ ഭാഗമാണിതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ എന്തുകൊണ്ടാണ് മറ്റൊരു രാജ്യത്തിന്റെ പ്രധാനമന്ത്രി എത്തുമ്പോള്‍ പാലിക്കേണ്ട സ്റ്റേറ്റ് പ്രോട്ടോക്കോള്‍ യുഎസ് പാലിക്കാതിരുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. നാളെ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപുമായി ഇമ്രാന്‍ ഖാന്‍ ചര്‍ച്ച നടത്തും. 

ഡോണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പാക്കിസ്ഥാനുമായുള്ള അമേരിക്കയുടെ ബന്ധത്തില്‍ ഇടിവുണ്ടായിട്ടുണ്ട്.
പാക്കിസ്ഥാന്‍  തീവ്രവാദ പ്രവര്‍ത്തനങ്ങളെ  പ്രോത്സാഹിപ്പിക്കുന്നുവെന്ന വിലയിരുത്തലുകളാണ് പാക്കിസ്ഥാനുമായുളള ബന്ധത്തില്‍ ഇടിവുണ്ടാകാന്‍ കാരണം. 

click me!