ലോക പ്രശസ്ത വാസ്തുശില്‍പി സീസര്‍ പെല്ലി അന്തരിച്ചു

By Web TeamFirst Published Jul 21, 2019, 9:36 AM IST
Highlights

ന്യൂയോര്‍ക്കിലെ വേള്‍ഡ് ഫിനാന്‍ഷ്യല്‍ സെന്‍റര്‍, മലേഷ്യയിലെ കോലാലംപൂരില്‍ പെട്രോനാസ് ടവേഴ്സ് എന്നിവ അദ്ദേഹത്തിന്‍റെ ലോകപ്രശസ്ത നിര്‍മ്മിതികളാണ്

ന്യൂഹെവന്‍: ലോക പ്രശസ്ത വാസ്തുശില്‍പി സീസര്‍ പെല്ലി അന്തരിച്ചു. 92 വയസായിരുന്നു. വെളളിയാഴ്ച ന്യൂ ഹെവനില്‍ വെച്ചായിരുന്നു മരണം. ലോകത്തെ വിസ്മയിപ്പിച്ച ഉയരം കൂടിയ പല വന്‍ മന്ദിരങ്ങളുടെയും ശില്‍പിയാണ് സീസര്‍ പെല്ലി. ന്യൂയോര്‍ക്കിലെ വേള്‍ഡ് ഫിനാന്‍ഷ്യല്‍ സെന്‍റര്‍, മലേഷ്യയിലെ കോലാലംപൂരില്‍ പെട്രോനാസ് ടവേഴ്സ് എന്നിവ അദ്ദേഹത്തിന്‍റെ ലോകപ്രശസ്ത നിര്‍മ്മിതികളാണ്.

അര്‍ജന്‍റീനയില്‍ ജനിച്ച അദ്ദേഹം പിന്നീട് അമേരിക്കന്‍ പൗരത്വം സ്വീകരിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നിരവധി  സാസ്ക്കാരിക കെട്ടിടങ്ങള്‍ക്കും അദ്ദേഹം രൂപം കൊടുത്തു. യേല്‍ യൂണിവേഴ്സിറ്റിയില്‍ ആര്‍ക്കിടെക്റ്റ് വിഭാഗം ഡീന്‍ ആയിരുന്നു. 

click me!