കൊവിഡിൽ ഇനിയെന്ത് സംഭവിക്കുമെന്നറിയില്ലെന്ന് ലോകാരോഗ്യസംഘടന: മരണകണക്കിൽ ആഗോളവേദിയിൽ പ്രതികരിക്കാൻ ഇന്ത്യ

Published : May 06, 2022, 02:49 PM IST
കൊവിഡിൽ ഇനിയെന്ത് സംഭവിക്കുമെന്നറിയില്ലെന്ന് ലോകാരോഗ്യസംഘടന: മരണകണക്കിൽ ആഗോളവേദിയിൽ പ്രതികരിക്കാൻ ഇന്ത്യ

Synopsis

ഇപ്പോഴുള്ള ഒമിക്രോൺ വകഭേദത്തെക്കാൾ ഗുരുതരമായ അവസ്ഥ ഉണ്ടാകുമോയെന്നു വൈകാതെ പറയാനാകു

 


ന്യൂയോ‍ർക്ക്: കോവിഡിൽ ഇനിയെന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയില്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവി റ്റെഡ്‌റോസ് അധാനോം. പല രാജ്യങ്ങളിലും വൈറസിന് ജനിതക വ്യതിയാനം സംഭവിക്കുന്നുണ്ട്. ഇതിന്റെ ഫലം എന്താകുമെന്ന് ഇപ്പോൾ പറയാനാവില്ല. ലോക രാജ്യങ്ങൾ നിരന്തരമായ നിരീക്ഷണവും പരിശോധനകളും തുടരണമെന്നും  ഇപ്പോഴുള്ള ഒമിക്രോൺ വകഭേദത്തെക്കാൾ ഗുരുതരമായ അവസ്ഥ ഉണ്ടാകുമോയെന്നു വൈകാതെ പറയാനാകുമെന്നും റ്റെഡ്‌റോസ് അധാനോം പറഞ്ഞു. പല രാജ്യങ്ങളിലും കോവിഡ് കണക്കുകൾ  കുറയുന്നത്
പരിശോധന കുറഞ്ഞതുകൊണ്ടാകാം എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ എതിർപ്പ് തള്ളി ലോകാരോഗ്യ
സംഘടനാ പുറത്തുവിട്ട കോവിഡ് മരണ കണക്കുകളെ WHO മേധാവി ന്യായീകരിച്ചു.  

ലോകാരോഗ്യസംഘടനയുടെ കൊവിഡ് മരണകണക്കിനെതിരായ വിമർശനം ഇന്ത്യ വിദേശ വേദികളിൽ ഉയർത്തും. പ്രതിഷേധമറിയിച്ചിട്ടും ലോകാരോഗ്യസംഘടന കണക്ക് പ്രസിദ്ധീകരിച്ച സാഹചര്യത്തിലാണ് നീക്കം. സർക്കാ‍‍ർ കള്ളം പറയുകയാണെന്നും  മരിച്ച 47 ലക്ഷംപേരുടെയും കുടുബത്തിന് സഹായധനം നൽകണമെന്നും രാഹുൽഗാന്ധി ആവശ്യപ്പെട്ടു

ലോകോരോഗ്യ സംഘടനയുടെ കൊവിഡ് മരണക്കണക്കുകൾ  ശാസ്ത്രീയമല്ലെന്ന വിമർശനം ഇന്ത്യ നേരത്തെ തന്നെ ഉയർത്തിയിരുന്നു. റിപ്പോർട്ട് പുറത്ത് വരാനിരിക്കെ കത്ത് വഴിയും ഓൺലൈനായുമായാണ് ഇന്ത്യ ലോകാരോഗ്യസംഘടനയെ പ്രതിഷധം അറിയിച്ചത്. എന്നാൽ എതിർപ്പ് നിലനിൽക്കെ തന്നെ  ലോകാരോഗ്യ സംഘടന കണക്കുകൾ ഏകപക്ഷീയമായി പുറത്ത് വിട്ട സാഹചര്യത്തിലാണ് വിദേശ വേദികളിൽ പ്രതിഷേധം ഉയർത്താനുള്ള ഇന്ത്യുയുടെ നീക്കം.  

സിവിൽ രജിസ്ട്രേഷൻ സിസ്റ്റത്തിലൂടെ കൊവിഡ് മരണം ഉൾപ്പെടെയുള്ള എല്ലാ മരണവും കൃത്യമായി കണ്ടെത്താൻ കഴിയുമെന്നാണ് ഇന്ത്യയുടെ അവകാശവാദം. പരമാവധി പത്തോ ഇരുപതോ ശതമാനം പൊരുത്തക്കേടിനെ സാധ്യതയുള്ളുവെന്നും അധികൃതർ പറയുന്നു. ഇന്ത്യയിൽ കൊവിഡ് മരണം അഞ്ച് ലക്ഷമെന്ന് കേന്ദ്രം പറയുമ്പോൾ 47 ലക്ഷമാണ് യഥാർത്ഥത്തിൽ ഇന്ത്യയിൽ മരിച്ചതെന്നാണ് ലോകോരോഗ്യസംഘടനയുടെ റിപ്പോർട്ടിൽ പറയുന്നത്. മോദിയുടെ കീഴിൽ ഇന്ത്യ നടത്തിയ കൊവിഡ് പോരാട്ടം മാതൃകപരമാണെന്നാണ് ലോകം കരുതെന്ന് ബിജെപി പറഞ്ഞു. പല വികസിത രാജ്യങ്ങളെക്കാൾ നന്നായി ഇന്ത്യക്ക് കൊവിഡിനെ നേരിടാൻ കഴിഞ്ഞുവെന്നും ബിജെപി വക്താവ് സംപീത് പാത്ര പറഞ്ഞു

ലോകാര്യോഗസംഘടനയുടെ കൊവിഡ് മരണക്കണക്ക് ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ വിമർശനം ഉയർത്തുകയാണ് കോൺഗ്രസ്. ശാസ്ത്രമല്ല മോദിയാണ് കള്ളം പറയുന്നതെന്ന് രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തു. ലോകാരോഗ്യസംഘടനയുടെ കണ്ടെത്തൽ അനുസരിച്ചുള്ള 47 ലക്ഷം പേരുടെയും കൂടുംബത്തിന് സ‍ർക്കാർ 4 ലക്ഷം രൂപ വീതം സഹായധനം നൽകണമെന്നും രാഹുൽഗാന്ധി ആവശ്യപ്പെട്ടു

PREV
Read more Articles on
click me!

Recommended Stories

'പ്രതികാരദാഹത്തിലാണ് ചൈന', കൊറോണ വൈറസ് വുഹാനിലെ ലാബിൽ ഉണ്ടാക്കിയതെന്ന് ആരോപിച്ച യാന്‍റെ വെളിപ്പെടുത്തൽ; ചൈനയിലെത്തിക്കാൻ നീക്കങ്ങൾ
10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ജപ്പാനിൽ അതീവ ജാഗ്രതാ നിർദേശം