മുള കിട്ടാനില്ല; രണ്ട് ഭീമന്‍ പാണ്ടകളെ ചൈനയിലേക്ക് മടക്കി അയയ്ക്കാനൊരുങ്ങി കാനഡയിലെ മൃഗശാല

Web Desk   | others
Published : May 16, 2020, 10:01 AM IST
മുള കിട്ടാനില്ല; രണ്ട് ഭീമന്‍ പാണ്ടകളെ ചൈനയിലേക്ക് മടക്കി അയയ്ക്കാനൊരുങ്ങി കാനഡയിലെ മൃഗശാല

Synopsis

ചൈനയില്‍ നിന്നെത്തിക്കുന്ന മുളയാണ് ഇവയുടെ മുഖ്യ ഭക്ഷണം. ഇത് ഇവിടെയെത്തിക്കാന്‍ ഒരു മാസത്തോളം നീണ്ട പ്രയത്നം നടത്തിയിട്ടും സാധിക്കാതെ വന്നതോടെയാണ് ഇവയെ തിരികെ അയക്കാന്‍ തീരുമാനിച്ചതെന്ന് മൃഗശാല അധികൃതര്‍ 

ആവശ്യത്തിന് മുള ഭക്ഷണമായി നല്‍കാനില്ലാത്തതിനാല്‍ രണ്ട് ഭീമന്‍ പാണ്ടകളെ ചൈനയിലേക്ക് മടക്കി അയയ്ക്കാനൊരുങ്ങി കാനഡയിലെ ആല്‍ബര്‍ട്ടാ പ്രവിശ്യയിലുള്ള കാല്‍ഗറി മൃഗശാല.  ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്ന മുളയായിരുന്നു കാല്‍ഗറി മൃഗശാലയിലെ പാണ്ടകളുടെ പ്രധാന ആഹാരം.  കൊവിഡിൽ  വ്യോമഗതാഗതം നിലച്ചതോടെയാണ്  മുള കിട്ടതായത്.

ചൈനയില്‍ നിന്ന് കാനഡയിലെ മൃഗശാല കടമായി വാങ്ങിയതായിരുന്നു ഈ ഭീമന്‍ പാണ്ടകളെ. 2018ലാണ് എര്‍ ഷുന്‍, ദാ മാവോ എന്നീ പാണ്ടകളെ കാല്‍ഗറി മൃഗശാലയിലെത്തിയത്. ടൊറന്‍റോ മൃഗശാലയില്‍ അഞ്ച് വര്‍ഷത്തെ വാസത്തിന് ശേഷമാണ് ഇവ ഇവിടെയെത്തിയത്. 2023വരെയായിരുന്നു കാല്‍ഗറി മൃഗശാലയ്ക്ക് ഇവയെ സംരക്ഷിക്കാനുള്ള ചുമതല. ചൈനയില്‍ നിന്നെത്തിക്കുന്ന മുളയാണ് ഇവയുടെ മുഖ്യ ഭക്ഷണം. ഇത് ഇവിടെയെത്തിക്കാന്‍ ഒരു മാസത്തോളം നീണ്ട പ്രയത്നം നടത്തിയിട്ടും സാധിക്കാതെ വന്നതോടെയാണ് ഇവയെ തിരികെ അയക്കാന്‍ തീരുമാനിച്ചതെന്ന് മൃഗശാല അധികൃതര്‍ പറയുന്നു. 

തീരുമാനം മൃഗങ്ങള്‍ക്ക് വേണ്ടിയാണ്. അവയെ സംരക്ഷിക്കാന്‍ പറ്റാത്ത സാഹചര്യം വന്നാല്‍ മറ്റെന്ത് ചെയ്യാന്‍ പറ്റുമെന്നും മൃഗശാല അധികൃതര്‍ ചോദിക്കുന്നു. സാധാരണ മുളകള്‍ ഇവ ഭക്ഷിക്കാന്‍ തയ്യാറല്ലെന്നും അധികൃതര്‍ പറയുന്നു. ഒരു പാണ്ട 40 കിലോ മുളയാണ് ഒരുദിവസം ഭക്ഷിക്കുന്നത്. മൃഗശാലയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു ഈ പാണ്ടകള്‍. എന്നാല്‍ ബിസിനസല്ല പാണ്ടകളുടെ ജീവനാണ് മുഖ്യമെന്നും മൃഗശാല അധികൃതര്‍ വിശദമാക്കുന്നു. 

PREV
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം