
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിൽ നിലപാട് വ്യക്തമാക്കി ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്‌കിയാൻ. സമൂഹ മാധ്യമമായ എക്‌സിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ചില രാജ്യങ്ങൾ മധ്യസ്ഥതയ്ക്കുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം പശ്ചിമേഷ്യൻ മേഖലയിൽ സുസ്ഥിര സമാധാനം നിലനിർത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും പറഞ്ഞു. അതേസമയം രാജ്യത്തിൻ്റെ അന്തസും പരമാധികാരവും വിട്ടുവീഴ്ച ചെയ്യാൻ തയ്യാറല്ല. അത് സംരക്ഷിക്കാൻ നേരിയ തോതിൽ പോലും വിമുഖത കാട്ടില്ലെന്നും പെസഷ്‌കിയാനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam