ഭീകരവാദത്തെ കശ്മീർ തർക്കവുമായി കൂട്ടിക്കെട്ടേണ്ടതില്ലെന്ന് എസ് ജയശങ്കർ; ഇന്ത്യയിൽ കലാപമുണ്ടാക്കാൻ ശ്രമം നടന്നു

Published : May 25, 2025, 08:47 AM IST
ഭീകരവാദത്തെ കശ്മീർ തർക്കവുമായി കൂട്ടിക്കെട്ടേണ്ടതില്ലെന്ന് എസ് ജയശങ്കർ; ഇന്ത്യയിൽ കലാപമുണ്ടാക്കാൻ ശ്രമം നടന്നു

Synopsis

ഭീകരരെ ഉപയോഗിച്ച് ഇന്ത്യയെ ഭീഷണിപ്പെടുത്താൻ നോക്കിയതിന്റെ തിരിച്ചടിയാണ് പാകിസ്ഥാന് കിട്ടിയതെന്ന് എസ് ജയ്ശങ്കർ ജർമനിയിൽ പറഞ്ഞു.

ബെർലിൻ: ഭീകരവാദത്തെ കശ്മീർ തർക്കവുമായി കൂട്ടിക്കെട്ടേണ്ടതില്ലെന്ന‌് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പഹൽഗാമിൾ നടന്നത് ജമ്മുകശ്മീരിന്റെ വികസനത്തെ ലക്ഷമാക്കിയുള്ള ആക്രമണമാണെന്നും ഇന്ത്യയിൽ കലാപം ഉണ്ടാക്കാനും ഭീകരർ നോക്കിയെന്നും അദ്ദേഹം ജർമനിയിൽ പറഞ്ഞു. ഇന്ത്യയെ ഭീകരരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിനാണ് പാകിസ്ഥാന് തിരിച്ചടി നല്കിയത്. ഇരയെയും വേട്ടക്കാരനെയും ഒരു പോലെ കാണരുതെന്നും ജയശങ്കർ പറഞ്ഞു.

അതേസമയം, ഇന്ത്യയ്ക്ക് ശക്തമായ പിന്തുണയാണ് ജർമനി നൽകിയത്. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന്റെ വിദേശ പര്യടനത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം ജർമൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരുടെയും സംയുക്ത പ്രസ്താവനയ്ക്കിടെ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച ജർമൻ വിദേശകാര്യമന്ത്രി ജൊവാൻ വാഡഫൂൽ ഭീകരതയെ പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുമെന്നും വ്യക്തമാക്കി.

ലോകത്തിന് മുന്നിൽ പാക് ഭീകരത തുറന്ന് കാട്ടാനും ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനും നയതന്ത്ര തലത്തിൽ ഇന്ത്യ അയച്ച എംപിമാരുടെ പ്രതിനിധികളുടെ സംഘം വിവിധ രാജ്യങ്ങളിൽ പര്യടനം നടത്തുകയാണ്. ശശി തരൂർ നയിക്കുന്ന സംഘം ന്യൂയോർക്കിലെത്തി. സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ സ്മാരകം സന്ദർശിച്ച് സംഘം ആദരാഞ്ജലി അർപ്പിച്ചു. ഭീകരവാദത്തിനെതിരെ ലോകം ഒന്നിച്ചു നിൽക്കുന്നതിന്റെ ഓർമപ്പെടുത്തലാണ് 9/11 സ്മാരകമെന്ന് ശശി തരൂർ പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇതൊരു യുദ്ധമല്ല, പ്രതികാരമാണ്', ഓപ്പറേഷൻ ഹോക്കൈ സ്ട്രൈക്ക് എന്ന പേരിൽ സിറിയയിൽ യുഎസ് സൈനിക നീക്കം; ലക്ഷ്യം ഐസിസിനെ തുടച്ചുനീക്കൽ
അതിർത്തികളിൽ ജാഗ്രത; ബംഗ്ലാദേശിലെ സംഘർഷത്തിൽ കരുതലോടെ നീങ്ങാൻ ഇന്ത്യ, ഹാദിയുടെ സംസ്കാരം ഇന്ന്