
ബെയ്ജിംഗ്: രാജ്യത്ത് പുതിയ സാംക്രമിക രോഗങ്ങളൊന്നുമില്ലെന്ന് ചൈനീസ് ദേശീയ ഹെൽത്ത് കമ്മീഷൻ. ബീജിംഗിൽ വാർത്താ സമ്മേളനത്തിലാണ് ചൈന ഔദ്യോഗികമായി പ്രതികരിച്ചത്. രാജ്യത്ത് നിലവിലുള്ള ശ്വാസകോശ പകർച്ചവ്യാധികൾ എല്ലാം തിരിച്ചറിയപ്പെട്ട രോഗാണുക്കൾ കാരണം ആണെന്ന് ഹെൽത്ത് കമ്മീഷനിലെ വിദഗ്ധർ കണക്കുകൾ വിശദീകരിച്ച് വ്യക്തമാക്കി.
പുതിയ രോഗാണുക്കളോ തിരിച്ചറിയാത്ത പകർച്ചവ്യാധികളോ ചൈനയിൽ എവിടെയും ഇല്ല. എച്ച്എംപിവി പതിറ്റാണ്ടുകളായി ലോകത്ത് നിലവിലുള്ള വൈറസാണ്. ഇത് ചില പ്രവിശ്യകളിൽ പടർന്നു എന്നത് സത്യമാണ്. എന്നാൽ ഇതിൽ അസ്വഭാവികമായി ഒന്നും ഇല്ല. രാജ്യവ്യാപകമായി വിവിധ തരം പനികൾ കൂടിയിട്ടുണ്ട്. ഇത് ഈ കാലാവസ്ഥയിൽ സാധാരണമാണ്. എല്ലാ രോഗബാധകളും കണക്കുകളും ചൈന ലോകാരോഗ്യ സംഘടനയുമായി അടക്കം പങ്കുവെയ്ക്കുന്നുണ്ട്. ചൈനയിലെ എച്ച്എംപിവി ആഗോള ആശങ്കയായ സാഹചര്യത്തിലാണ് ചൈന ഇക്കാര്യത്തിൽ വാർത്താ സമ്മേളനം നടത്തി വിശദീകരണം നൽകുന്നത്.
Also Read: എച്ച്എംപിവി വെെറസ് ; പേടി വേണ്ട, കരുതലും പ്രതിരോധവും പ്രധാനം ; വിദഗ്ധർ പറയുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam